രാഹുലിനെ പപ്പുവെന്നു വിളിച്ചു; കോണ്‍ഗ്രസ് നേതാവിന് പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായി

മീററ്റ്: വാട്‌സ് ആപ്പ് സന്ദേശത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി ‘പപ്പു’ എന്ന പേരിലും അറിയപ്പെടുന്നു എന്നാണ് വിനയ് പ്രധാന്‍ പറഞ്ഞത്. പപ്പുവിന് വേണമെങ്കില്‍ വളരെ എളുപ്പത്തില്‍ പ്രധാനമന്ത്രിയാകാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല.മധ്യപ്രദേശിലെ കര്‍ഷക സമരത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തവേ ആണ് രാഹുലിനെ ‘പപ്പു’ എന്ന് അഭിസംബോധന ചെയ്തത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു മീററ്റ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാന്‍ രാഹുലിനെ ഇങ്ങനെ പരാമര്‍ശിച്ചത്.

”സ്വന്തം താല്‍പ്പര്യത്തെക്കാള്‍ രാഹുല്‍ പ്രധാന്യം നല്‍കുന്നതു രാജ്യതാല്‍പ്പര്യത്തിനാണെന്നും അദാനി, അംബാനി, മല്യ എന്നിവര്‍ക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അതു ചെയ്തില്ല. മന്ത്രിയോ പ്രധാനമന്ത്രിയോ ആകാമായിരുന്നെങ്കിലും പപ്പു ആ വഴിക്കു പോയില്ല. എന്നാല്‍ മധ്യപ്രദേശിലെ കര്‍ഷകരുടെ അടുത്തേക്കു പോകാനാണ് അദ്ദേഹം താല്‍പ്പര്യപ്പെട്ടത്” എന്നായിരുന്നു വിനയ് പ്രധാന്റെ സന്ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം വിവാദമായതോടെ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കി അച്ചടക്ക കമ്മിറ്റിയുടെ ചെയര്‍മാന്‍ രാമകൃഷ്ണ ദ്വിവേദി ഉത്തരവിറക്കി. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ചെയ്ത സ്‌ക്രീന്‍ഷോട്ട് ആണെന്നും തന്നെ മനഃപൂര്‍വ്വം കരിവാരിതേക്കാന്‍ ചെയ്തതാണെന്നുമാണ് വിനയ് പ്രധാന്റെ ആരോപണം.അതേസമയം മെസേജ് അയച്ചത് താനല്ലെന്നും ഇത് തന്നെ അപമാനിക്കാന്‍ വേണ്ടി ആരോ നടത്തിയ നീക്കമാണെന്നും വനിയ് പ്രധാന്‍ പറഞ്ഞു. തന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് എന്ന പേരില്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ചിത്രമാണ്. എനിക്ക് രാഹുല്‍ ഗാന്ധിജിയെ ബഹുമാനമാണ്. ഞാന്‍ അദ്ദേഹത്തെ ഒരിക്കലും ഇത്തരത്തില്‍ വിശേഷിപ്പിക്കില്ല. തന്നെ പുറത്താക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വം തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാകണമായിരുന്നു എന്നും വിനയ് പ്രധാന്‍ പറഞ്ഞു.

 

Top