ലഖ്‌നൗ: അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിന് വേണ്ടി 1000 ബസ്സുകള്‍ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച റായ്ബറേലി എം.എല്‍.എ അതിഥി സിങിനെ കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.പ്രിയങ്കാ ഗാന്ധിയുടെ വലംകയ്യായി നിന്ന കോൺഗ്രസിന്റെ താര പ്രചാരകയായിരുന്നു അതിഥി .കോൺഗ്രസിന് എന്നും അപ്രാപ്യമായിരുന്ന മണ്ഡലം കോൺഗ്രസിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്ത മികച്ച സംഘാടക ആയിരുന്നു . നടപടി കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയെ പരസ്യമായി വിമർശിച്ചതോടെ ആണ് പാർട്ടിയിൽ നിന്നും പുറത്തക്കൾ ഉണ്ടായത് .
ഈ സമയത്ത് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ആയിരം ബസ്സുകളുടെ പട്ടിക നല്‍കിയതില്‍ പകുതിയോളം ഇല്ലാത്തതാണ്. ഈ സമയത്ത് ഇത്തരം ക്രൂരമായ തമാശ ചെയ്യരുത് എന്നായിരുന്നു അതിഥി സിങിന്റെ വിമര്‍ശനം. ദുരന്ത വേളയില്‍ എന്തിനാണ് തരംതാണ രാഷ്ട്രീയം കളിക്കുന്നത്. 1000 ബസുകള്‍ എന്ന് പറഞ്ഞു കൈമാറിയ പട്ടികയില്‍ പകുതിയിലധികം രജിസ്‌ട്രേഷനും വ്യാജമാണ്. 297 എണ്ണം കേടായ ബസുകളാണ്. 98 ഓട്ടോറിക്ഷകളും ആംബുലന്‍സുകളുമുണ്ട്. 68 വാഹനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്നും അതിഥി സിങ് പറയുന്നു. എന്തുകൊണ്ടാണ് മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നിങ്ങള്‍ ബസുകള്‍ അയക്കാത്തത്. എന്തൊരു ക്രൂരമായ തമാശയാണിത്. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും അതിഥി സിങ് കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയിരുന്നു
അതിഥി സിങിനെ പാര്‍ട്ടിയിലേക്കെത്തിക്കുക എന്ന ആലോചനയിലാണ് ബി.ജെ.പി. സ്മൃതി ഇറാനിയെ ഒരു തവണ മത്സരിപ്പിച്ച് മണ്ഡലത്തില്‍ പരിചയപ്പെടുത്തുകയും പിന്നീട് വീണ്ടും മത്സരിപ്പിച്ചുമാണ് അമേത്തി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത്. അതേ തരത്തില്‍ റായ്ബറേലിയിലും പരിചിതമായൊരു മുഖത്തെ കളത്തിലിറക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമോ എന്ന ആലോചനയിലാണ് ബി.ജെ.പി.
കോണ്‍ഗ്രസ് ടിക്കറ്റിലാണ് അതിഥി സിങ് വിജയിച്ചതെങ്കിലും കുറച്ചു കാലമായി പാര്‍ട്ടിയുമായി പിണക്കത്തിലാണ്. പല ഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.അതിഥി സിങിന്റെ പിതാവ് അഖിലേഷ് പ്രതാപ് സിങും എം.എല്‍.എയായിരുന്നു. നേരത്തെ സോണിയാ ഗാന്ധിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി വരികയായിരുന്നു.