മുസ്ലീം പ്രീണനം അവസാനിപ്പിക്കും..!! ചുവട് മാറ്റാന്‍ തയ്യാറായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ ഒരു ആശയമാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും അതിനേറ്റ പരാജയത്തിന്റെ പുറത്ത് ആ ആശയത്തെ കൈവിടില്ലെന്നുമായിരുന്നു രാഹില്‍ ഗാന്ധി പറഞ്ഞിരുന്നതെങ്കിലും ബിജെപിയെ തൊടാനാകാത്ത അവസ്ഥയില്‍ ആശയത്തില്‍ വെള്ളം ചേര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

മുസ്ലീങ്ങളെ പരിഗണിച്ചും കാത്തുരക്ഷിച്ചും കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തുന്നെന്നാണ് റിപ്പോര്‍ട്ട്. ജാതി സമവാക്യങ്ങളും കോണ്‍ഗ്രസ് മാറ്റി മറിക്കും. ഇരുവരെ പരീക്ഷിച്ച രീതിയകള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കുത്തുന്ന അവസ്ഥയിലാണ് പുതിയ ചുവട് മാറ്റത്തിന് തയ്യാറെടുക്കുന്നത്. രാഹുല്‍ ഗാന്ധി തന്നെ ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ വിഷയങ്ങളില്‍ സൈന്യം അടക്കമുള്ളവര്‍ ഇടപെടുമ്പോള്‍ അത് മറ്റ് രീതിയിലേക്ക് ഇനി മുതല്‍ മാറ്റേണ്ടെന്നും, അത്തരം കാര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ ബിജെപി അതിനെ മുതലെടുത്ത് വന്‍ നേട്ടമുണ്ടാക്കുന്നതായും കോണ്‍ഗ്രസിന് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. അതേസമയം 11 സംസ്ഥാനങ്ങളില്‍ മുസ്ലീം വോട്ടുകളെ ആശ്രയിച്ചുള്ള കോണ്‍ഗ്രസിന്റെ രീതി വന്‍ തിരിച്ചടിയായെന്നാണ് രാഹുല്‍ ഓരോ സംസ്ഥാന അധ്യക്ഷന്‍മാരെയും അറിയിച്ചത്.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാനായിട്ടാണ് വയനാട്ടില്‍ മത്സരിച്ചത്. ഇത് കാരണം കേരളവും തമിഴ്നാടും തൂത്തുവാരാന്‍ കോണ്‍ഗ്രസിന് സാധിച്ചു. പക്ഷേ ഉത്തരേന്ത്യയില്‍ രാഹുല്‍ മുസ്ലീം മേഖലയിലേക്ക് ഓടി രക്ഷപ്പെട്ടെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ഇത് എല്ലാ സംസ്ഥാനങ്ങളിലും ശക്തമായി അലയടിച്ചു. 35 ശതമാനത്തിലധികം വോട്ടുകള്‍ ഈ പ്രചാരണമാണ് ഇല്ലാതാക്കിയത്. അമേഠയില്‍ തോല്‍ക്കുന്നതിന് കാരണമായതും കോണ്‍ഗ്രസ് മുസ്ലീം അനുകൂല പാര്‍ട്ടിയാണെന്ന വാദമാണ്.

2014 മുതല്‍ ജാതിസമവാക്യങ്ങളെ തള്ളി ഹിന്ദു വോട്ടുകള്‍ ശക്തമായി ഏകീകരിക്കപ്പെടുന്നുണ്ട്. ഒബിസികള്‍, ദളിതുകള്‍, മഹാദളിതുകള്‍ യാദവര്‍, ജാദവര്‍ ബ്രാഹ്മണര്‍, എന്നിവര്‍ ജാതിയെ മറികടന്ന് ബിജെപിക്ക് വോട്ട് ചെയ്യുന്നുണ്ട്. ഇത് ഇപ്പോഴും തുടരുന്നുണ്ട്. പ്രധാന കാരണം നരേന്ദ്ര മോദിയെന്ന ഫാക്ടറാണ്. മോദി പ്രചാരണത്തില്‍ ഇല്ലാത്ത സമയത്ത് ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യാറുമുണ്ട്. ഇവിടെ മോദിയുടെ ഇമേജ് പൊളിക്കാനായിട്ടാണ് പുതിയൊരു ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറുന്നത്. ബിജെപി കാരണം കോണ്‍ഗ്രസിന് അത്തരമൊരു മാറ്റത്തിന് നിര്‍ബന്ധിതരായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച മൃദു ഹിന്ദുത്വം കൂടിയ തോതില്‍ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ഫോര്‍മുല വിജയിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ രീതിയിലേക്ക് രാഹുല്‍ എത്തിയിരുന്നില്ല. സീസണല്‍ ഭക്തിക്ക് പകരം സ്ഥിരമായി ഹൈന്ദവ വിശ്വാസം നേടിയെടുക്കാനുള്ള തന്ത്രങ്ങളാണ് രാഹുല്‍ ഒരുക്കുന്നത്. യുപിയില്‍ കാലങ്ങളായി പിന്തുണച്ചിരുന്ന മുന്നോക്ക വോട്ടുകള്‍ പോലും ഇല്ലാതായതാണ് ഈ നീക്കത്തിനായി രാഹുല്‍ തയ്യാറെടുക്കുന്നത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബീഹാര്‍, ഹരിയാന, ദില്ലി, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ മുസ്ലീം മുഖമാണ് വലിയ തിരിച്ചടിക്ക് കാരണമായത്. കോണ്‍ഗ്രസ് ഹിന്ദു വിഭാഗത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പ്രചാരണം സോഷ്യല്‍ മീഡിയ വഴി ശക്തമായിരുന്നു. യുപിയില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ തകര്‍ന്നു. ബീഹാറിലും ഇത് തന്നെ സ്ഥിതി. കോണ്‍ഗ്രസ് നേടിയ മൂന്ന് സംസ്ഥാനങ്ങളില്‍ മുന്നിട്ട് നിന്ന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥി മുന്നിലെത്തി.

രാഹുല്‍ പാര്‍ട്ടിയുടെ മുസ്ലീം നേതാക്കള്‍ക്ക് പ്രാധാന്യം കുറയ്ക്കുന്ന സമീപനമാണ് നടത്തുക. ശശി തരൂരിനെ പ്രമുഖ സ്ഥാനത്തെത്തിച്ചാല്‍ അത് കേരളത്തില്‍ നായര്‍ വോട്ടുകള്‍ ഏകീകരിക്കുന്നതിന് വഴിവെച്ചേക്കും. പ്രതിപക്ഷ നേതൃ സ്ഥാനവും അത് തന്നെ. അഹമ്മദ് പട്ടേലിനെ വിശ്വസ്ത സ്ഥാനത്ത് നിന്ന് മാറ്റി ജോതിരാദിത്യ സിന്ധ്യ ഉപദേശക സമിതിയിലേക്ക് കൊണ്ടുവരും. സച്ചിന്‍ പൈലറ്റിനെയും കൊണ്ടുവരുന്നുണ്ട്. പ്രിയങ്കയ്ക്കും നിര്‍ണായക റോളുണ്ടാവും. ക്ഷേത്ര സന്ദര്‍ശനങ്ങള്‍ പകരം ഹിന്ദി ഹൃദയഭൂമിയിലെ ഹിന്ദു സഭകള്‍, മഠങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും, രാമക്ഷേത്ര ഭൂമി അടക്കമുള്ളവയില്‍ നിലപാട് ശക്തമാക്കിയും കോണ്‍ഗ്രസിന്റെ മാറ്റം തുടങ്ങും.

ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ എളുപ്പത്തില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ വര്‍ധിപ്പിക്കാം. മഹാരാഷ്ട്ര, ദില്ലി, ഹരിയാന, ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളില്‍ തീവ്ര ഹിന്ദുത്വം പ്രയോഗിക്കാനാണ് തീരുമാനം. യുപിയില്‍ 20 ശതമാനം വരുന്ന മുന്നോക്ക വോട്ടുകള്‍ മുഴുവനായും ബിജെപിക്കൊപ്പം എത്തിയതിനെ കുറിച്ചാണ് രാഹുല്‍ വിശകലനം നടത്തിയത്. ജാതിയെ മുന്‍നിര്‍ത്തിയുള്ള വോട്ടുകള്‍ അപ്രസക്തമായെന്ന് രാഹുല്‍ ഇതിലൂടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. വയനാട്ടില്‍ മത്സരിച്ചത് നല്ല കാര്യമാണെങ്കിലും അതിലൂടെ ഉണ്ടാവുന്ന തെറ്റായ സന്ദേശങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്താതിരിക്കാനാണ് ആദ്യ ശ്രമം.

കോണ്‍ഗ്രസില്‍ തലമുറ മാറ്റമാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. മക്കള്‍ രാഷ്ട്രീയം ഇനി ഉണ്ടാവില്ല. രാഹുലാണ് അധ്യക്ഷനെങ്കിലും വിവിധ യുവനേതാക്കള്‍ക്ക് കൂടി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും സംഘടനാ രീതി. 75 വയസ്സ് പിന്നിട്ടവരെ കോണ്‍ഗ്രസ് ഉപദേശക സമിതിയില്‍ മാത്രം ഒതുക്കി പുതിയ തലമുറയെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് നീക്കം.

Top