സ്ഥാനാര്‍ത്ഥിയാകാന്‍ ഫേസ്ബുക്കും ട്വിറ്ററും വേണം: 15,000 ലൈക്കും അയ്യായിരം ഫോളോവേഴ്‌സും വേണം; കോണ്‍ഗ്രസിന്റെ സര്‍ക്കുലര്‍ കണ്ട് അണികള്‍ ഞെട്ടി

ഭോപ്പാല്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ ചില പ്രത്യേക യോഗ്യതകള്‍ വേണെന്ന് പാര്‍ട്ടി തീരുമാനം. നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാര്‍ട്ടി നേതാക്കള്‍ക്ക് യോഗ്യത വേണമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ഫെയ്സ്ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും വേണം. ഫെയ്സ്ബുക്കില്‍ 15,000 ലൈക്ക്, ട്വിറ്ററില്‍ അയ്യായിരം ഫോളോവേഴ്സും നിര്‍ബന്ധം’ എന്നിവയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യതകളായി പാര്‍ട്ടി പറഞ്ഞിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്സ്ബുക്കും ട്വിറ്ററും മാത്രം പോര. ബൂത്ത് തല പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും വേണമെന്ന് പ്രവര്‍ത്തര്‍ക്കും സ്ഥാനാര്‍ഥിയാകാന്‍ താത്പര്യപ്പെടുന്നവര്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കുന്നു.

ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ സര്‍ക്കുലര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വീറ്റുകള്‍ നിര്‍ബന്ധമായും ലൈക്ക് ചെയ്യുകയും റി ട്വീറ്റ് ചെയ്യുകയും വേണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍ രണ്ടിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 15നകം സാമൂഹികമാധ്യമങ്ങളിലെ തങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Top