എട്ട് ബാങ്ക് അക്കൗണ്ടുകള്‍, ആറു വീടുകള്‍; കോടീശ്വരനായ പൊലീ്‌സ് കോണ്‍സ്റ്റബിള്‍ കുടുങ്ങി

ന്യൂഡല്‍ഹി: ചുരുങ്ങിയ കാലത്തിനുള്ളില്‍ ‘ജോലി’ ചെയ്ത് പൊലീസ് കോണ്‍സ്റ്റബിള്‍ സമ്പാദിച്ച്ത് കോടികളുടെ സ്വത്ത്. ആരോപണ വിധേയനായ കോണ്‍സ്റ്റബിളിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി വീട് റെയ്ഡ് ചെയ്ത പൊലീസ് സംഘം ശരിക്കും ഞെട്ടി.
കോണ്‍സ്റ്റബിളിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള പൊലീസുകാരാണ് ഇയാളുടെ വീട് റെയ്ഡ് ചെയ്യാന്‍ നേതൃത്വം നല്‍കിയത്. എട്ട് ബാങ്ക് അക്കൗണ്ടുകള്‍, നാല് കാറുകള്‍, ആറ് വീടുകള്‍ തുടങ്ങിയവയുടെ രേഖകളാണ് ഉദേയാഗസ്ഥന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിളായ അരുണ്‍ സിംഗിന്റെ വസതിയില്‍ ആന്റി അറപ്ഷന്‍ ലോകായുക്ത പോലീസ് നടത്തിയ റെയ്ഡിലാണ് അതിശയിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
25 ഏക്കറുള്ള ഫാം ഹൗസ്, രണ്ട്ഫ്‌ളാറ്റ്, രണ്ട് വീട് എന്നിവയുടെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. നാല് കാറുകളുടെയും എട്ട് ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങളും, റെയ്ഡില്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
അഞ്ചു കോടിയോളം രൂപയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയമാനുസൃതമല്ലാത്ത വഴിയിലൂടെ നേടിയതാവാം സ്വത്ത് എന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Top