ന്യൂഡൽഹി :സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലുപേരെ ഒരുമിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നു .നിർഭയ കേസിലെ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മി ഉപയോഗിച്ചുള്ള പരിശോധന ഉടൻ നടത്തും. മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദിനെ തിഹാർ ജയിലിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി യുപി ജയിൽ മന്ത്രി വ്യക്തമാക്കി.അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, മുകേഷ് സിങ്, വിനയ് ശർമ എന്നിവരെ മൂന്നാം നമ്പർ ജയിലിൽ ഒരുമിച്ചു തൂക്കിലേറ്റുമെന്നാണു സൂചന.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തിഹാർ ജയിലിൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുകയർ ബിഹാറിലെ ബക്സർ ജയിലിൽ നിന്ന്. 10 കയറുകളാണ് കഴിഞ്ഞ മാസം ബക്സർ ജയിലിൽ നിന്ന് അയച്ചത്.
മെഴുകു പുരട്ടിയ ‘മനില’ തൂക്കുകയർ നിർമിക്കുന്നതിൽ വിദഗ്ധരാണ് ബക്സർ ജയിൽ അന്തേവാസികൾ. 150 കിലോ വരെയുള്ളവരെ തൂക്കിലേറ്റാൻ ശേഷിയുള്ളതാണ് ഈ കയർ. പതിനാറടി നീളമുള്ള കയറിനു വില 2120 രൂപ. പ്രതികളുടെ ഉയരത്തിനും ഭാരത്തിനും അനുസരിച്ചാണു തൂക്കുകയർ ഒരുക്കുന്നത്. പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങാകും തൂക്കുകയറിന്റെ നീളം. ഭാരത്തിനനുസരിച്ചു കയറിന്റെ വണ്ണത്തിലും വ്യത്യാസമുണ്ടാകും.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് 4 പേർക്ക് ഒന്നിച്ചു വധശിക്ഷ നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വലിയ തൂക്കുമരത്തട്ട് തയാറാക്കുന്ന ജോലികൾ പൂർത്തിയായി.പാർലമെന്റ് അക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതും തിഹാറിലെ മൂന്നാം നമ്പർ ജയിലിലാണ്. ഭാരവും ബലവും കൃത്യമാക്കാനാണു ഡമ്മി ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്.4 പ്രതികളുടെ വധശിക്ഷ 22നു രാവിലെ 7നു നടപ്പാക്കാൻ കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.