ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പല ചെയ്തികളും മുസ്ലീം വിരുദ്ധത നിറഞ്ഞതാണെന്ന് വിമര്‍ശനം പരക്കെ ഉയര്‍ന്നിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ക്രൂരമായ വാക്കുകള്‍ തൊടുക്കാന്‍ ആദിത്യനാഥിന് പലപ്പോഴും മടിയുണ്ടായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി ആയതോട് കൂടി ഈ പ്രവണത സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളെയും ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആദിത്യനാഥ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയ മുസ്ലീം സ്ത്രീയുടെ പര്‍ദ്ദ പൊലീസ് ബലമായി അഴിച്ചുമാറ്റി. ബി.ജെ.പി പ്രവര്‍ത്തകയായ സയ്‌റയുടെ പര്‍ദ്ദയാണ് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് സദസില്‍ നിന്ന് നീക്കം ചെയ്തത്. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലാണ് വിവാദത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്
വേദിയില്‍ എത്തുന്നതിന് മുന്‍പ് തലയില്‍ ഷാള്‍ ചുറ്റിയാണ് സയ്‌റ എത്തിയത്. എന്നാല്‍ വേദിയില്‍ എത്തിയതിന് ശേഷം ഷാള്‍ മാറ്റി തുടര്‍ന്ന് പര്‍ദ്ദ കണ്ട പൊലീസുകാര്‍ അടുത്ത് വന്ന് പര്‍ദ്ദ അഴിച്ച് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പര്‍ദ്ദ അഴിച്ച് മാറ്റിയ സ്ത്രീയോട് അത് മടക്കിയെടുത്ത് സൂക്ഷിക്കാനും പൊലീസ് പറഞ്ഞു. പരിസരത്തുണ്ടായ മാദ്ധ്യമ പ്രവര്‍ത്തകന്‍ ഇത് കാമറയില്‍ പകര്‍ത്തിയതാണ് വിവാദത്തിനിടയാക്കിയത്.
എന്നാല്‍ സംഭവത്തെക്കുറിച്ച് യാതൊരുവിധ റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും വേദിയിലുണ്ടായ കറുത്ത കൊടികളെല്ലാം അഴിച്ച് മാറ്റാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.