‘പപ്പ’ എന്നെഴുതിയ നമ്പര്‍ പ്ലേറ്റുമായി സ്‌കോര്‍പ്പിയോ കാര്‍ നിരത്തില്‍: ഫോട്ടോ എടുത്ത് പോലീസിനും ടാഗ് ചെയ്ത് ട്വിറ്ററില്‍ വൈറലാക്കി, ഒളിച്ചിരുന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ഇതൊന്നുമായിരുന്നില്ല!

ലക്‌നൗ: നിരത്തിലിറങ്ങുന്ന ആഢംബര വാഹനങ്ങളിലും മറ്റും ഫാന്‍സി നമ്പര്‍ പതിവു കാഴ്ചയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായ ഒരു നമ്പര്‍ പ്ലേറ്റു കണ്ടാണ് സോഷ്യല്‍ മീഡിയ ശെരിക്കും അമ്പരന്നത്. ‘പപ്പ’ എന്നെഴുതിയ നമ്പര്‍ പ്ലേറ്റുമായി സ്‌കോര്‍പ്പിയോ കാര്‍. ഹിന്ദിയിലാണ് സ്‌കോര്‍പ്പിയോയ്ക്കു പിന്നില്‍ ‘പപ്പ’ എന്ന് മനോഹരമായി എഴുതിയിരിക്കുന്നത്.

നിരത്തില്‍ ഇത്തരത്തിലൊരു നമ്പര്‍ പ്ലേറ്റുമായി ഓടുന്ന വാഹനം കണ്ടതോടെ ഫിറോസാബാദ് സ്വദേശിയായ ഒരാള്‍ ചിത്രം സഹിതം എടുത്ത് ട്വിറ്ററില്‍ പോലീസിനും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കേ്‌ലാസപ്പ് നോട്ടത്തില്‍ അത് 4141 എന്ന് ഫാന്‍സി രീതിയില്‍ എഴുതിയിരിക്കുന്നതാണെന്ന് മനസിലാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പപ്പ അല്ല ശെരിക്കും ഞെട്ടിച്ചത് മറ്റൊന്നാണ്. നിയമപാലകര്‍ തന്നെ നിയമം ലംഘിച്ചതാണ് പൊതുജനം കൈയ്യോടെ പൊക്കിയത്. അതൊരു പോലീസ് ഉദ്യോഗസ്ഥന്റെ വാഹനമായിരുന്നു. പോലീസിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞതോടെ യുപി പോലീസ് വാഹന ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ വാഹനം കണ്ടെടുത്ത് പോലീസ് നടപടി കൈക്കൊണ്ടു.

Top