ഡിസംബര്‍ മുതല്‍ നമ്പര്‍ പ്ലേറ്റില്‍ പുതിയ മാറ്റങ്ങള്‍

വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ പൂജ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം നിര്‍ബന്ധമായിരിക്കും. അടുത്ത മാസം മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. പുതിയ പരിഷ്‌കാരങ്ങള്‍ ഓട്ടോറിക്ഷയ്ക്കും ഉണ്ട്. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം.

നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇറിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ ‘സാരഥി’യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണ്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കി. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെ.എല്‍. എന്ന അക്ഷരങ്ങള്‍ക്കുപുറമേ 13 അക്കനമ്പറാണ് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ രണ്ട് നമ്പറുകള്‍ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകള്‍ വര്‍ഷവും അവസാന ഏഴ് അക്കങ്ങള്‍ പ്രസ്തുത ഓഫീസിലെ ലൈസന്‍സ് വിതരണ നമ്പറുമായിരിക്കും. ഡ്രൈവിങ് ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും പരിശോധിക്കാനാകും. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഏതുസംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കും ചെക്ക് മെമ്മോ ആയി ലൈസന്‍സ് വിവരങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇതിലൂടെ കഴിയും.

Top