ഇന്ത്യയും ചൈനയും രക്ഷപ്പെടും!!‘കൊറോണയിൽ ലോകമാകെ സാമ്പത്തിക മാന്ദ്യം.കൊറോണപ്പേടിയില്ലാത്ത രാജ്യങ്ങളും.

ന്യൂയോർക്ക് :ചൈനയിലെ ഒരു തിരക്കേറിയ മാംസമാര്‍ക്കറ്റില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നുതുടങ്ങിയതാണ് ഈ വൈറസ്. ഇപ്പോള്‍ ആഗോള തലത്തില്‍ മരണ സംഖ്യ ഏതാണ്ട് നാല്‍പതിനായിരത്തോട് അടുത്തെത്തിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ 21 ദിവസം ലോക്ക് ഡൗണിലാണ്. ലോകത്തിലെ ജനസംഖ്യയുടെ പാതിയോളവും ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. എന്നാല്‍ കൊറോണ വൈറസ് എത്തിനോക്കുക പോലും ചെയ്യാത്ത ചില ഇടങ്ങളും ഈ ലോകത്തുണ്ട്.

കൊറോണ വൈറസ് കടന്നെത്തിയില്ല എന്നതുകൊണ്ട് മാത്രമല്ല കൊറോമോസ് ശ്രദ്ധനേടിയത്. കൊറോണയെ പ്രതിരോധിക്കാന്‍ അവര്‍ ചെറിയൊരു സംഭാവനയും ചൈനയ്ക്ക് നല്‍കിയിരുന്നു. എന്ത് കൊണ്ടായിരിക്കും കൊമോറോസില്‍ കൊവിഡ് എത്താതിരുന്നത്? മലയേറിയ പ്രതിരോധ മരുന്നിന്റെ വ്യാപകമായ ഉപയോഗം ആണ് കൊവിഡിനെ പ്രതിരോധിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട് ഇവിടെ. എന്തായാലും ഇതുവരെ ഒരു കേസ് പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊമോറോസ് എന്ന ദ്വീപ് രാജ്യത്തെ കുറിച്ച് ഒരുപക്ഷേ, എല്ലാവര്‍ക്കും അറിവുണ്ടായിക്കൊള്ളണം എന്നില്ല. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ് ആണിത്. എന്നാല്‍ അറബ് ലീബിലെ ഒരു സമ്പൂര്‍ണ അംഗം. മറ്റ് പല അറബ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍, പക്ഷേ, കൊമോറോസില്‍ മാത്രം കൊറോണ എത്തിയില്ല.

അതേസമയം കോവിഡ് വ്യാപനം ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക.

പ്രതിസന്ധിയില്‍നിന്നു കരകയറാൻ ഈ രാജ്യങ്ങൾക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കു വരുന്ന രണ്ടു വര്‍ഷങ്ങളിൽ 2–3 ലക്ഷം കോടി ഡോളര്‍ വരുമാനനഷ്ടം ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്നങ്ങൾ നേടുന്നതിന് 5 ലക്ഷം കോടി ഡോളർ ചെലവിടാൻ ജി–20 കൂട്ടായ്മയുടെ നേതാക്കൾ വിഡിയോ കോൺഫറൻസിങ് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.

Top