സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാം കൊവിഡ് മരണം ആലപ്പുഴയിൽ

കൊച്ചി:രാജ്യത്ത് കോവിഡ് കേസുകൾ കൂടുകയാണ്… രാജ്യത്ത് 34 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 76,472 പേര്‍ക്ക് കൊവിഡ്. ആകെ രോഗികളുടെ എണ്ണം 34,63,972 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1021 കൊവിഡ് മരണം. ആകെ മരണം 62,550 ആയി. 7,52,424 പേര്‍ കൊവിഡ് ബാധിച്ച് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു.ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 3,463,972 ആയി. 24 മണിക്കൂറിനിടെ 65,050 പേർ രോഗമുക്തരായി.
അതേസമയം കേരളത്തിലും കോവിഡ് മരണങ്ങൾ കൂടുന്നു .ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്.വൃക്കയിൽ അർബുദ ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഔസേഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത് കൊവിഡ് മരണമാണ് ഇത്. നേരത്തെ ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചിരുന്നു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ(64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്‌മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു ജയ്‌മോൻ. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നാണ് മറ്റ് കാവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ടയിൽ കരുണാകരൻ എന്ന 67 കാരനാണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരൻ. കരൾ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു.

Top