സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി!കഴിഞ്ഞ 24 മണിക്കൂറില്‍ 45000 ത്തിലേറേ രോഗികള്‍, 1129 മരണം: കുതിച്ചുയര്‍ന്ന് കൊവിഡ് നിരക്ക്.

കൊച്ചി:ഇന്ത്യയിൽ കോവിഡ് ഭീകരമായി കുതിച്ചുയരുകയാണ് .കേരളത്തിലും ദിവസവും പോസറ്റിവ് കേസുകൾ കൂടുന്നു .സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കാസര്‍കോടും പാലക്കാടുമാണ് രണ്ടു പേർ മരിച്ചത്. പടന്നക്കാട് സ്വദേശിനി നബീസയാണ് കാസര്‍കോട് മരിച്ചത്. 75 വയസായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊല്ലങ്കോട് സ്വദേശിനി അഞ്ജലി മരിച്ചത്. പ്രമേഹ രോഗിയായിരുന്നു. മൂന്നാഴ്ച മുൻപാണ് തിരുപ്പൂരില്‍ നിന്നെത്തിയത്.

കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു.ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടിലെത്തിയത്. ക്വാറന്റീന്‍ കാലാവധി കഴിയുന്ന ദിവസമാണ് ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ക്കാണ് രോഗമുക്തി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ഉറവിടം അറിയാത്ത 56 കേസുകള്‍ ഉണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 16995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ-തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍ഗോഡ് 106, കൊഴിക്കോട് 82, എറണാകുളം 69,മലപ്പുറം 58 , പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശ്ശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍18, വയനാട് 15.

രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 പേര്‍ക്ക് കൊവിഡ്.24 മണിക്കൂറിനിടെ 757 കൊവിഡ് മരണവും ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 13,36,861 ആയി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31,358 ആയി.

Top