തിരുവനന്തപുരത്ത് കടുത്ത നിയന്ത്രങ്ങൾ !സാഫല്യം കോംപ്ലക്‌സ് ഏഴ് ദിവസത്തേക്ക് അടക്കും.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുന്നു. മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നഗരത്തിൽ കർശന നിയന്ത്രണം വേണ്ടി വരുമെന്ന് മേയർ പറഞ്ഞു. ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി വ്യാഴാഴ്ച നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.

സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടക്കും. ഇവിടെ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോംപ്ലക്സ് അടയ്ക്കുന്നത്. അസം സ്വദേശിയുടെ കടയിൽ ഈ ദിവസങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ എത്തി. ഷോപ്പിംഗ് കോംപ്ലക്സിൽ സന്ദർശകർ രജിസ്റ്റർ സൂക്ഷിച്ചിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇത് സഹായകമാകും എന്നാണ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാളയം മാർക്കറ്റിൽ പ്രവേശനം ഒരു ഗേറ്റിലൂടെ മാത്രമായിരിക്കും അനുവദിക്കുക. മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു സ്ഥിരം ഡെസ്ക് ഇവിടെ ഉണ്ടാവും. മാർക്കറ്റിന് മുന്നിലുള്ള വഴിയോരക്കച്ചവടം നാളെ മുതൽ ഉണ്ടാവില്ല. പോലീസിൻറെ സഹായത്തോടെ മാർക്കറ്റിൽ എത്തുന്നവരെ നിയന്ത്രിക്കും.

ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരത്ത് ഇന്ന് ഒൻപത് പേർക്കാണ് ജില്ലയിൽ കൊറോണ . ഈ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് നഗരം കടക്കുന്നു. ഇന്നത്തെ കൊറോണ ബാധിതരുടെ എണ്ണം അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ അറിയിച്ചു. ‍ ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്

ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

സാഫല്യം കോംപ്ലക്‌സ് ഇന്നു മുതൽ ഏഴ് ദിവസത്തേക്ക് അടക്കും. പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇനി മുതൽ മുൻഭാഗത്തെ ഗേറ്റ് മാത്രമേ തുറക്കൂ. വളരെ അത്യാവശ്യം ഉള്ളവരെ മാത്രമേ കടത്തി വിടൂ. മറ്റു മാർക്കറ്റുകളിലും നിയന്ത്രണം ഏർപ്പെടുത്തു. നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവരും. ബസ് സ്റ്റോപ്പുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനത്തിന് സമരങ്ങൾ കാരണമായേക്കാം. അതുകൊണ്ടുതന്നെ സമരങ്ങളിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. മുഴുവൻ സൂപ്പർ മാർക്കറ്റുകളിലും നിയന്ത്രണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ കേന്ദ്രങ്ങളിലും ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണം കൊണ്ടു വരും. വഴയോരക്കച്ചവടക്കാർക്കും നിയന്ത്രണമുണ്ടാകും. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ പ്രത്യേക കൗണ്ടർ മാർക്കറ്റിന് മുന്നിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തിരുവനന്തപുരത്ത് ലോട്ടറി വിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ജൂൺ 29ന് ഇദ്ദേഹത്തിന് പരിശോധന നടത്തുകയായിരുന്നു.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

Top