കേരളത്തിൽ 22-ാം കോവിഡ് മരണം.കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍.കേരളത്തിൽ കേസുകൾ കൂടുന്നു .

കൊച്ചി:സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്‌. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വറന്റീനില്‍ കഴിയവെ പനി ബാധിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തി.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

17ാം തിയതിയാണ്‌ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.നേരത്തെ കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന സേവ്യര്‍ എന്നയാള്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന്ഇതുവരെ വ്യക്തമായിട്ടില്ല.

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

വസന്തകുമാറിന് ഡല്‍ഹിയില്‍ നിന്ന് കൊവിഡ് പിടിപെട്ടതാണെന്നാണ് സംശയം. മറ്റ് സമ്പര്‍ക്കങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. 15ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ആരോഗ്യനില വഷളാവുകയും 17ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്നു ദിവസം മുന്‍പ് വരെ എറണാകുളത്തുനിന്ന് മരുന്ന് എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം, ന്യൂമോണിയ എന്നിവ ഉണ്ടായിരുന്നു. ഇന്നലെ രാത്രി മൈനര്‍ അറ്റാക്ക് ഉണ്ടാവുകയും ഇന്നു രാവിലെ 9.55 ഓടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍ പറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ കൊവിഡ് സ്ഥിരീകരിച്ച ജില്ലയാണ് കൊല്ലം. നിലവില്‍ 150ല്‍ ഏറെ പേര്‍ ചികിത്സയിലുണ്ട്. രോഗികളില്‍ ഏറെയും വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോ ആണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതു കുറവാണ്. സമൂഹ വ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.

Top