ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ലോകം.ലോകത്ത് ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,629!! സമൂഹ വ്യാപനം നടന്ന പല രാജ്യങ്ങളിലും കാര്യങ്ങള്‍ കൈ വിട്ട നിലയിലാണ്. സമൂഹ വ്യാപനം എന്ന ഭീതിയുടെ മുള്‍മുനയിലാണ് ഇന്ത്യയുളളത്. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ മാത്രം 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. തൊട്ട് പിറകില്‍ കേരളമുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 19 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച 724 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ 24 മണിക്കൂറിനകം 200നടുത്ത് ആളുകളിലേക്ക് കൂടി കൊവിഡ് പടര്‍ന്നു. ശനിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിപ്പോള്‍ 918 കൊവിഡ് രോഗികളാണ് ഉളളത്. കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് കടക്കുകയാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 181 കൊവിഡ് പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഇന്ന് മഹാരാഷ്ട്രയില്‍ 28 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ 26 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇന്ന് 104 പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെന്നും സര്‍ക്കാര്‍ അറിയിച്ചു.
തൊട്ട് പിറകെ കേരളമാണ് ഉളളത്. സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 134370 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്നലെ 79 പേർ രോഗ വിമുക്തരായി. രോഗ വ്യാപനം കണക്കിലെടുത്ത് 44 സ്വകാര്യ ലാബുകൾക്ക് കൂടി പരിശോധനാ അനുമതി നൽകി.
ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയും മുംബയിൽ 85കാരനായ ഡോക്ടറുമാണ് ഇന്നലെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം ആറായി. വിദേശത്തു നിന്ന് മടങ്ങിയെത്തിയ കൊച്ചു മകനിൽ നിന്ന് ഡോക്ടർക്ക് രോഗം പടരുകയായിരുന്നു. ഗുജറാത്തിൽ മരിച്ച സ്‌ത്രീ വിദേശ യാത്ര നടത്തിയിട്ടില്ലാത്തതിനാൽ സമൂഹവ്യാപന ഇരയാണെന്ന് സംശയിക്കുന്നു.
കൊറോണ ഇന്നലെ
– 8 പേർക്ക് കൂടി സ്ഥിരീകരിച്ച മഹാരാഷ്‌ട്രയിൽ ആകെ 167
– ആറു പേർക്കു കൂടി പോസിറ്രീവായ ഗുജറാത്തിൽ ആകെ 53
-10 പേർക്ക് കൂടി സ്ഥിരീകരിച്ച കർണാടകയിൽ ആകെ 74
-ജമ്മു കാശ്‌മീരിൽ ഏഴ് പേർക്കു കൂടി പോസിറ്റീവ്
-നോയിഡയിൽ 5 പുതിയ കേസ്
-ഉത്തരാഖണ്ഡിൽ ഒരാൾക്ക് കൂടി പോസിറ്റീവ്
-രാജസ്ഥാനിൽ നാലു പേർക്ക് പുതുതായി രോഗം