കേരളത്തിൽ കൊവിഡ് വ്യാപനം ഭീകരമായി വര്‍ദ്ധിക്കുന്നു!രാജ്യത്ത് 29,429 പോസിറ്റീവ് കേസുകൾ; 582 മരണം.തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 29,429 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒൻപതരലക്ഷത്തോടടുക്കുകയാണ്. 9,36,181 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് 5,92,032 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 3,19,840 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് കുറവാണെങ്കിലും രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 582 മരണങ്ങളാണ്. 24,309 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷൻ കേന്ദ്രങ്ങളിലെ വളണ്ടിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു.

അഞ്ചുതെങ്ങ് മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലകളിലും കൊവിഡ് പടർന്നു പിടിച്ചിട്ടുണ്ട്. നേരത്തെ നഗരങ്ങളിലായിരുന്ന കൊവിഡ് ഇപ്പോൾ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും പകരുന്നുണ്ട്. ദിനം പ്രതി 1200ഓളം പരിശോധനകളാണ് ഈ ഭാഗങ്ങളിൽ ഇപ്പോൾ നടത്തുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാവുമെന്നും ജില്ലാ ഭരണകൂടം പറയുന്നു.

കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് പ്രഖ്യാപിച്ച് ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ സാംബശിവയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസം 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൂണേരിയില്‍ മാത്രം ഇന്നലെ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണമായത്.

ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനോടൊപ്പം ചോമ്പാല്‍, കൊയിലാണ്ടി എന്നീ ഹാര്‍ബറുകളിലെ പ്രവര്‍ത്തനവും കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ അവശ്യവസ്തുക്കളും കടകളും മെഡിക്കല്‍ സ്‌റ്റോറുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യ സഹായത്തിനും മറ്റ് അടിയന്തര യാത്രകള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല.അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ 13 കോടി കടന്നു. 13,459,235 പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. 7,849,326 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Top