കൊറോണ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4,713,രോഗികൾ165,829 പേർക്ക് .ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒ​മ്പ​താ​മ​ത് എ​ത്തി​യ​ത്

കൊച്ചി:കൊറോണ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,829 ആ​യി ഉ​യ​ര്‍​ന്ന​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച പ​ത്തു​ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഒമ്പ​താം സ്ഥാ​ന​ത്തെ​ത്തി. ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒ​മ്പ​താ​മ​ത് എ​ത്തി​യ​ത്.ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,000 ആണ്, ഇതുവരെ 4,634 പേർ മരിച്ചു. അതേസമയം വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 4,711 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് രോ​ഗ​ബാ​ധ വ്യാ​പി​ക്കു​ന്ന​ത് ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ക​യാ​ണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 105 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂര്‍-93,കാസര്‍ഗോഡ്-63, മലപ്പുറം- 52 എന്നിങ്ങനെയുമാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 82 ഹോട്ട്സ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. ഇന്നലെ പുതുതായി ആറ് സ്ഥലങ്ങള്‍ ഹോട്ട്സ്പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്ക കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തുകളിൽ കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതുതായി ഹോട്ടസ്പോര്‍ട്ട് പട്ടികയിലുള്‍പ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2598 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 1467 കേസുകളും മുംബൈയില്‍ ആണ്.മഹാരാഷ്ട്രക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തമിഴ്‌നാട്ടിലാണ്. ഇന്നലെ ഇവിടെ 12 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയതു. 827 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10372 ആയി. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ചെന്നൈലാണ്.

ലോകത്ത് കൊവിഡ് രോഗം ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് 57,88,073 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 3,57,400 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതിസമയം 24,97,140 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. യുഎസില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 1535 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,02,107 ആയി.

അതിനിടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. ഇതുവരെ ലോക്ക്ഡൗണ്‍ നടപ്പാക്കിയത് ഉപകാര പ്രദമായോയെന്ന് അമിത്ഷാ മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടി. ഒരു പക്ഷെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്നാണ് സൂചന.

Top