കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതേസമയം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം. ആശങ്ക പടർത്തി മെഡിക്കൽ കോളേജിലെ 24 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പോലും താളം തെറ്റുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ദിനം പ്രതി രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുകയാണ്. പുതുതായി ജില്ലയിൽ രോഗം ബാധിച്ച 39 പേരിൽ 24 പേരും പരിയാരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ നൂറിനടുത്ത് ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
നാറാത്ത്, മാടായി, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ, പയ്യന്നൂർ, ഇരിട്ടി സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. നേരത്തെ രോഗം ബാധിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിൽ ചിറക്കൽ സ്വദേശിയായ തയ്യൽക്കാരനും രോഗം സ്ഥിരീകരിച്ചു. ഡി.എസ്.സി സെൻററിലെ ഒഡീഷ, ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് സൈനികർക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗ ബാധിതരിൽ നാല് പേർ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.