ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 138 പേര്‍ ചികിത്സയിലാണ്. 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 84 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊവിഡ്19 കേസുകളുടെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ഇതുവരെ 13,835 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇതില്‍ 1749 പേര്‍ രോഗമുക്തരായപ്പോള്‍ 452 പേര്‍ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവിലെ കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്. 20 ശതമാനം മാത്രമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 1076 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 32 പേരാണ് ഒറ്റദിവസത്തിനുള്ളില്‍ വൈറസ് ബാധമൂലം മരിച്ചത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.