81 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ;സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്. പ്രതിദിന കണക്കിൽ മുന്നിൽ കേരളം

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നിരിക്കയാണ് . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,268 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകൾ 81ലക്ഷം കടന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് ഇതുവരെ 81,37,119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 74,32,829 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

പ്രതിദിന കണക്കിൽ കുറവ് വരുന്നതും രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 59,454 പേരാണ് രോഗമുക്തി നേടിയത്. സജീവ കോവിഡ് കേസുകൾ ആറുലക്ഷത്തിൽ താഴെയായി എന്നതും മറ്റൊരു ആശ്വാസ വാർത്തയാണ്. നിലവിൽ 5,82,649 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


മരണനിരക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 551 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,21,641 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

അതേസമയം ഇന്നലെ സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Top