അഡ്വ.സിബി സെബാസ്റ്റ്യന്‍
മരണ വ്യാപാരം നടത്തിയാലും കേരളത്തിലെ സുരക്ഷയും കരുതലും അട്ടിമറിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ചെറുതായൊന്നും അല്ല കേരളത്തിലെ കോൺഗ്രസുകാരായ ചില നേതാക്കളെയും അവരുടെ പെയ്‌ഡ് സൈബർ ടീമുകളെയും അലോസരപ്പെടുത്തുന്നത്.അവരിപ്പോൾ പുതിയ കാമ്പയിനുമായി എത്തിയിരിക്കയാണ് .കൊറോണ ചെക്കപ്പ് നടത്താതെ രോഗികളുടെ എണ്ണം കുറച്ച് കാണിക്കുകയാണ് പിണറായി സർക്കാർ എന്നാണ് പുതിയ സൈബർ പോസ്റ്റുകൾ .വികസിത രാജ്യങ്ങൾ -യൂറോപ്യൻ രാജ്യങ്ങൾ ഏതെങ്കിലും ഒരു രാജ്യത്ത് കേരളത്തിൽ നടക്കുന്നപോലെ കൊറോണ സുരക്ഷയും ചെക്കപ്പും നടത്തുന്നുണ്ടോ ?കരുതൽ കൊടുക്കുന്നുണ്ടോ ?ഇല്ല …ഇല്ല …ഇല്ല ..തറപ്പിച്ചുപറയുന്നത് ലോകത്ത് എമ്പാടും ചിതറി കിടക്കുന്ന മലയാളികൾ തന്നെയാണ് .അവർ അനുഭവിച്ചറിയുന്ന വിവരങ്ങൾ ആണ് .
ഞാൻ ജീവിക്കുന്ന ഈ രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്ക് -കൊറോണ സിംപ്റ്റങ്ങൾ ഉണ്ടെങ്കിൽ ആദ്യം ഡോക്ടർ വെരിഫൈ ചെയ്തതിനുശേഷം ടെസ്റ്റ് നടക്കുന്നു .14 ദിവസം കഴിഞ്ഞു രോഗം ഭേദമായി എന്ന് സ്വയം കരുതിക്കൊള്ളണം .നെഗറ്റിവ് ആയോ എന്നറിയാൻ രണ്ടാമത് ഒരു ടെസ്റ്റ് പോലും ഈ രാജ്യത്ത് ഇതുവരെയും ഇല്ല. ഞാനടക്കം കൊറോണ ബാധിതർക്ക് ഒപ്പം ഒന്നിച്ച് ഒരു വീട്ടിൽ താമസിച്ചവർക്ക് 22 ദിവസം കഴിഞ്ഞുമാത്രമാണ് ടെസ്റ്റ് നടന്നത്. അതും രോഗ ലക്ഷങ്ങൾ എല്ലാം ഉണ്ടായതിനാൽ ഡോക്ടറോട് പലതവണ ആവശ്യപ്പെട്ടതിനാൽ മാത്രം !
ഇവിടെയും ഇറ്റലിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും കടുത്ത രോഗ ലക്ഷണം ഉള്ളവർക്കാണ് ടെസ്റ്റ് നടത്തുന്നത് .ലക്ഷണം ഇല്ലാതെയും രോഗം ഉണ്ടാകാം എന്നത് ‘അനുഭവിച്ച് അറിഞ്ഞ ആളാണ് ഞാൻ.എന്റെ വീട്ടിൽ രോഗം സ്ഥിരീകരിച്ച നേഴ്‌സിന് രോഗത്തിന് മുൻപും അതുകഴിഞ്ഞും യാത്രയൊരു ലക്ഷണവും ഇല്ലായിരുന്നു …
ലക്ഷണം ഒന്നും ഇല്ലാതെ ,റിപ്പോർട്ട് ചെയ്യാതെ പിണറായിയും ശൈലജ ടീച്ചറും നിന്റെയൊക്കെ വീട്ടിൽ വന്നു ടെസ്റ്റ് നടത്തണമായിരുന്നോടോ ‘മരണവ്യാപാരികളേ …?
അങ്ങനെ ഉള്ളപ്പോൾ ആണ് ചക്ക വീണു ആശുപത്രിയിൽ കൊണ്ടുപോയവന് കൊറോണ ബാധിച്ചു എന്നും ബൈക്ക് ആക്‌സിഡണ്ട് ഉണ്ടായവന് കൊറോണയെന്നും പറഞ്ഞു ഫോട്ടോഷോപ്പുമായി ‘മരണ വ്യാപാരികൾ ‘ഇറങ്ങിയിരിക്കുന്നത് .എന്തൊരു ദുരന്തമാടോ നിങ്ങൾ ?ഇങ്ങനെ മരണം വിതച്ചും അധികാരം കൊതിക്കുന്നവർ ജീവിച്ചിരിക്കുമെന്നും ഉറപ്പുണ്ടോ ?
ആദ്യം മിറ്റിഗേഷൻ വാദം ഉയർത്തി ,അത് പൊളിഞ്ഞു .പിന്നെ ഡാറ്റ കൊണ്ടുവന്നു -അതും പൊളിഞ്ഞു. ,പിന്നെ സാലറി ചലഞ്ച് അട്ടിമറിച്ച് സാമ്പത്തിക ഞെരുക്കത്തിൽ കൊറോണ കരുതലിനെ അട്ടിമറിക്കാൻ ശ്രമിച്ചു .അതും പൊതുജനം കാർക്കിച്ചു തുപ്പി ഓടിച്ച് വിട്ടു.ഒടുവിൽ ഹാലിളകിയ നേതാക്കൾ വാളയാറിൽ പോയി ‘…രോഗികളുടെ എണ്ണം കൂട്ടി ഭരണത്തെ അട്ടിമറിക്കുക എന്ന ഗൂഡാലോചന അല്ലായിരുന്നോ അത് ? അത് തന്നെയാണോ ഇതിനു പിന്നിൽ എന്ന് കേരള ജനത സംശയിക്കുന്നുണ്ട് .അത് അന്വോഷണം നടത്തേണ്ടത് സർക്കാർ ആണ് .ജനം ഞെട്ടലോടെയാണ് ഇത്തരം വൈറസുകളെ നോക്കി കാണുന്നത്.
കേരള ജനതക്ക് ഇപ്പോൾ ഈ വെള്ള കുപ്പായക്കാരെ ഭയമാണ്ആ.മരണ ദൂതനായി ഇവർ എവിടെയും എത്തും.അധികാരം നിങ്ങൾക്ക് കിട്ടണമെങ്കിൽ തരൂരിനെ പോലെ ജനങ്ങളുടെ ഒപ്പം നിലക്കടോ…ഒരിക്കൽ പോലും ഒരു പോസറ്റീവ് എനർജി കൊടുത്തതുകൊണ്ട് കേരളത്തിലെ ജനതയുടെ കൂടെ നിന്ന് അവർക്ക് സുരക്ഷയൊരുക്കാൻ ‘പ്രതി’പക്ഷ നേതാവും കൂട്ടരും ഒരുങ്ങിയിട്ടുണ്ടോ ? കോൺഗ്രസുകാരും ഘടകകഷികളും ദുരന്തമായി മാറിയ ഈ നേതൃത്വത്തെ മാറ്റണം എന്ന് മുറവിളി മുഴക്കി തുടങ്ങിയതിൽ അത്ഭുതപ്പെട്ടു കാര്യമില്ല.അതുകൊണ്ട് ഹാലിളകിയിട്ടും കാര്യമില്ല .മനുഷ്യർക്ക് ഒപ്പം നിൽക്കുന്നതിനാലും ഞങ്ങൾക്ക് സുരക്ഷിതം പിണറായി ഭരണം ആണ് എന്ന് കേരളത്തിലെ 90 ശതമാനം വിശ്വസിക്കുന്നത് അതുകൊണ്ട് തന്നയാണ് .
‘ അണലിക്കും കരിമൂർഖനും’ഉള്ളതിലും കൊടിയ വിഷം വമിക്കുന്ന വെള്ളക്കുപ്പായക്കാർ കേരള രാഷ്ട്രീയത്തിൽ ഉണ്ട് എന്ന തിരിച്ചറിവുകൾ ഭയക്കേണ്ടത് തന്നെയാണ് .ഇറ്റലിയിലും ബ്രിട്ടനിലും അമേരിക്കയിലും മനുഷ്യർ മരിച്ചു വീഴുന്ന ചിത്രങ്ങൾ നാം കണ്ടുകഴിഞ്ഞു .അതുപോലെ
കേരളത്തിലും ആവർത്തിക്കാതിരിക്കാൻ സർക്കാർ ചെയ്യുന്ന പ്രവർത്തികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം.