തൊടുപുഴ: തിങ്കളാഴ്ച കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2 ജില്ലകളും റെഡ് സോണില്‍ ഉൾപ്പെടുത്തി.ഇടുക്കി ജില്ലയിൽ 23 കാരനിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്നിലെ ഇസാഫ് മൈക്രാ ഫിനാൻസിലെ ജീവനക്കാരെ ക്വാറന്റീൻ ചെയ്തു. ശാഖയിലെ ഒൻപത് ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനഫലം പുറത്തുവന്നത്. ഇതോടെ ഇവരെ ഇന്നലെ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തക, നഗരസഭാംഗം എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ അശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയിലെ നഗരസഭാംഗമാണ് മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍ മര്യാപുരം സ്വദേശിയാണ്. ഇന്നലെ ഇടുക്കി ജില്ലയില്‍ വൈകീട്ടോടെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടതുമാണ്.അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ മാത്രം പ്രവര്‍ത്തിക്കാവുന്നതും, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാവുന്നതാണ്.