തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്കുവീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
പ്രതിദിന കോവിഡ അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
കുവൈറ്റ്-49, യു.എ.ഇ.-22,സൗദി അറേബ്യ-12, ഒമാന്‍-5, ഖത്തര്‍-4, ബഹറിന്‍-2, താജിക്കിസ്ഥാന്‍- 2, മലേഷ്യ-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-15, പശ്ചിമബംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രാപ്രദേശ്-3, ഗുജറാത്ത്-1, ഗോവ-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.