തിരുവനന്തപുരം: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 7,42,417 പേര്‍ക്കെന്ന് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് . ഇതുവരെ 456830 പേര്‍ക്ക് രോഗം ഭേദമായി.രാജ്യത്ത് 7 ലക്ഷത്തിന് മുകളിലായി കൊവിഡ് കേസുകള്‍, മരണം ഇരുപതിനായിരം കടന്നു.അതേസമയം തിരുവനന്തപുരത്ത് പലയിടത്തും കൊവിഡ് 19 വ്യാപനം രൂക്ഷമെന്ന് സൂചന. പൂന്തുറ, വള്ളക്കടവ് എന്നിവിടങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം. പൂന്തുറയില്‍ നിയന്തണങ്ങള്‍ക്ക് കമോന്‍ഡോകളെ നിയോഗിച്ചു. സാംപിള്‍ പരിശോധിച്ച 600 പേരില്‍ 119 പേര്‍ക്ക് പൊസിറ്റീവ് സ്ഥിരീകിച്ച സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍, ഡി.ജി.പി, ആരോഗ്യവകുപ്പ് അധികൃതര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരത്തിനു പിന്നാലെ ഇവിടെയും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
പുറത്തുനിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി.
ആര്യനാട് പഞ്ചായത്ത് പ്രത്യേക കണ്ടെയ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. കാരോട് പഞ്ചായത്തിലെ 14,15,16 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. വീടിനു പുറത്തിങ്ങരുെതന്നാണ് നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍ദേശം ലംഘിച്ചാല്‍ അറസ്റ്റുണ്ടാകും. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി കോസ്്റ്റല്‍ പോലീസിനെ വിന്യസിച്ചു. കര, കടല്‍മാര്‍ഗം ആളുകള്‍ എത്തുന്നത് നിയന്ത്രിക്കും. മൂന്ന് വാര്‍ഡുകളില്‍ എല്ലാ വീടുകളിലും അഞ്ചു കിേലാ റേഷന്‍ എത്തിച്ചു നല്‍കും.
എറണാകുളം ജില്ലയില്‍ മുന്നറിയിപ്പില്ലാതെ അടച്ചിടേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. രോഗവ്യാപനം അതീവ വേഗത്തിലാണ്, സഥിതി ഗുരുതരമാണ്. ട്രിപ്പില്‍ ലോക്ഡൗണ്‍സിലേക്ക് പോകേണ്ടിവന്നാല്‍ മുന്നറിയിപ്പ് നല്‍കാന്‍ കഴിയില്ല. ആലുവയിലാണ് രോഗ വ്യാപനം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ആലുവ മാര്‍ക്കറ്റ്് കേ്രന്ദീകിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ചെല്ലാനം മത്സ്യബന്ധന മേഖല കേന്ദ്രീകരിച്ചും പരിശോധന നടത്തുകയാണ്.കണ്ടെയ്‌മെന്‍് സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന് പത്തനംതിട്ട നഗരസഭയും ആവശ്യപ്പെട്ടു. ഇന്ന് മാര്‍ക്കറ്റില്‍ ഒരാള്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു