ലോകം ഭയന്ന് നിൽക്കുന്നു ;കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം.

തിരുവനന്തപുരം: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 19459 പുതിയ കൊറോണ കേസുകള്‍, 380 മരണം, മൊത്തം കേസുകള്‍ അഞ്ചര ലക്ഷത്തിലേക്ക് കടന്നിരിക്കയാണ് .ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 18500 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 566840 ആയി. രാജ്യത്ത് ഇതുവരേയും കൊവിഡ് ബാധിച്ച് 16893 പേരാണ് മരണപ്പെട്ടിട്ടുള്ളത്.അതിനിടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൊറോണ വ്യാപനത്തെ തടയിടുന്ന ശ്രമങ്ങൾക്ക് പാറ വെക്കുകയാണ് .  കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം.

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവേദിയില്‍ കോണ്‍ഗ്രസ് നേതാക്കളാരും സാമൂഹിക അകലം പാലിക്കുന്നില്ല. മാത്രമല്ല, വേദിയിലിരിക്കുന്ന പലരും മാസ്‌ക് ധരിച്ചിരിക്കുന്നത് കഴുത്തിലുമാണ്.സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ചെന്നിത്തല തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മഞ്ചേരിയിലും സമാനസംഭവമുണ്ടായി. കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ കുഞ്ഞാലിക്കുട്ടിയാണ് മഞ്ചേരിയില്‍ നഗരസഭാ ഓഫീസ് ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്തത് ആയിരത്തോളം പേരും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യുഎ ലത്തീഫ്, എം ഉമ്മര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിടോദ്ഘാടനം നടന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ജാഗ്രത പുലര്‍ത്തുന്ന ജില്ലയിലാണ് കുഞ്ഞലാക്കുട്ടി അടക്കമുള്ള ജനപ്രതിനിധികള്‍ നിയമം കാറ്റില്‍ പറത്തിയത്.

Top