മക്കൾ രാഷ്ട്രീയത്തിന് കോപ്പു കൂട്ടി കേരളത്തിലെ കോൺഗ്രസ് ..പാര്‍ട്ടി താത്പര്യത്തേക്കാള്‍ മക്കള്‍ക്ക് മുന്‍ഗണന നല്‍കിയത്തിൽ മുതിര്‍ന്ന നേതാക്കള്‍ക്ക് വിമര്‍ശനവുമായി രാഹുൽ ഗാന്ധി.

ന്യൂഡല്‍ഹി: മക്കൾ രാഷ്ട്രീയ കേരളത്തിലെ കോൺഗ്രസിനെ തകർക്കും .ആന്റണിയും ഉമ്മൻ ചാണ്ടിയും മക്കളെ രാഷ്ട്രീയത്തിൽ ഇറക്കിക്കഴിഞ്ഞു .എന്തിനേറെ ഇപ്പോൾ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ മുരളീധരൻ വരെ മകനെ രാഷ്രീയത്തിൽ ഇറക്കാനുള്ള ശ്രമത്തിൽ ആണെന്ന് റിപ്പോർട്ടുകളുണ്ട് .കനത്ത തിരിച്ചടിയായ ലോകസഭാ തിരഞ്ഞെടുപ്പിന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരെ രംഗത്ത് എത്തിയിരുന്നു . തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലാണ് സ്വന്തം മക്കള്‍ക്ക് സീറ്റ് കിട്ടാനും ജയിപ്പിക്കാനും മാത്രം ശ്രദ്ധിച്ച കമല്‍നാഥിനും പി. ചിദംബരത്തിനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന് ശക്തരായ നേതാക്കളെ വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ എഴുന്നേറ്റ് നിന്ന് സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം പലയിടത്തും പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പി.ചിദംബരവും മക്കള്‍ക്ക് സീറ്റ് വേണമെന്ന് കടുംപിടുത്തവുമായി നിന്നിരുന്നു. ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് താന്‍ എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കൊണ്ടുവന്ന പ്രചാരണവിഷയങ്ങള്‍ പലതും താഴേത്തട്ടില്‍ നേതാക്കള്‍ പ്രചാരണവിഷയമാക്കിയില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു. ‘ചൗകിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യമോ, റഫാല്‍ അഴിമതിയോ നേതാക്കള്‍ പ്രസംഗങ്ങളില്‍ കൃത്യമായി ഉന്നയിച്ചില്ല. താന്‍ പറഞ്ഞതിനെ എതിര്‍ക്കുന്നവരുണ്ടെങ്കില്‍ കൈ പൊക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.പാര്‍ട്ടിക്കകത്ത് ഉത്തരവാദിത്തം ആവശ്യമാണെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷപദം ഒഴിയാന്‍ തയ്യാറാണെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു.

ഇരുപതിൽ 19 സീറ്റിലും വിജയിച്ച തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നാൽ അതിനു തടയിടാൻ നിലവിലെ അവസ്ഥയിൽ രാഹുൽ  അശക്തനായിരിക്കും.ഗ്രൂപ്പ് വീതം വെക്കുന്ന നേതാക്കൾ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കിയാലും അതിനെ പ്രതിരോധിക്കാൻ ഏറെ ദുർബലനായ രാഹുൽ ഗാന്ധിക്ക് കഴിയുക ഇല്ല എന്നുള്ളതാണ് സത്യം .

Top