കൊറോണയുടെ അന്ത്യം ഡിസംബറില്‍; മെയ് മാസത്തോടെ സ്ഥിതി മാറും.

ദില്ലി: ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം പേർ മരിച്ചത് 15 ദിവസത്തിനിടെയാണ് അതേസമയം ആഗോള തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അധികം വൈകാതെ കൊറോണ വൈറസ് വ്യാപനം നിലയ്ക്കുമെന്ന് റിപ്പോർട്ട് . സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ട് വെക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് എസ്.യു.ടി.ഡി ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.ഇവര്‍ തയ്യാറാക്കിയ പഠന റിപ്പാര്‍ട്ട് പ്രകാരം മെയ് 21 ആവുമ്പോഴേക്കും ഇന്ത്യയിലെ കൊറോണ വൈറസ് രോഗ വ്യാപനം 97 ശതമാനം കുറയും. ഒപ്പം മെയ് 29 ആവുമ്പോഴേക്കും ലോകത്താകമാനം 97 ശതമാനവും 2020 ഡിസംബര്‍ എട്ടോടെ രോഗം പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ് അവിടെ ഇന്നലേയും രണ്ടായിരത്തിലേറെ പേര്‍ മരണപ്പെട്ടിരുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്. എസ്‌യുടിഡി യുടെ പഠനത്തില്‍ പറയുന്നത് പ്രകാരം അമേരിക്കയില്‍ മെയ് 11 ഓട് കൂടി കൊറോണ വ്യാപനം 97 ശതമാനം കുറയുമെന്നാണ്. ഇറ്റലിയില്‍ മെയ് ഏഴ് ഓട് കൂടിയും രോഗ വ്യാപനം 97 ശതമാനം കുറയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളിലേയും കൊറോണ വ്യാപനം കുറയുന്നതിന്റെ കാലയളവ് ഇവര്‍ പ്രവചിക്കുന്നുണ്ട്. ഇറാനില്‍ മെയ് പതിനൊന്നോട് കൂടിയും, തുര്‍ക്കിയില്‍ ംെയ് 15, ബ്രിട്ടണില്‍ മെയ് 9, സ്‌പെയിനില്‍ മെയ് ആദ്യം തന്നെയും കൊറോണ പ്രതിസന്ധി അവസാനിക്കും. ജര്‍മനിയില്‍ ഏപ്രില്‍ 30, കാനഡയില്‍ മെയ് പതിനാറോടുകൂടിയും കൊറോണ പ്രതിസന്ധി അവസാനിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രോഗ ബാധ സംശയിക്കുന്നവര്‍, രോഗം ബാധിച്ചവര്‍, രോഗമുക്തരായവര്‍ തുടങ്ങിയവരുടെ വിവിരങ്ങള്‍ക്കൊപ്പം കൊറോണ വൈറസിന്റെ കാലയളവ് കൂടി ശേഖരിച്ച നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈയൊരു നിഗമനത്തിലെത്തിയത്. എന്നാല്‍ ദിവസവും പുതിയ വിവരങ്ങള്‍ക്കനുസരിച്ച് ഈ പ്രവചനത്തില്‍ മാറ്റം വരാറുണ്ട്.

ഗവേഷണ, വിദ്യഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത്തരം പ്രവചനങ്ങള്‍ നടത്താറുള്ളത്. നേരത്തെ മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതുതായി ഉണ്ടാവില്ലെന്ന് ഇവര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോടടുക്കുകയാണ്. ഒപ്പം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 203289 പേരാണ് ഇതുവരേയും കൊറോണ വൈറസ് രോഗം പിടിപെട്ട് മരണപ്പെട്ടിട്ടുള്ളത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 54,268 ആണ്. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ആശ്വാസം തരുന്നൊരു വാര്‍ത്തയാണ് സിംഗപ്പൂരില്‍ നിന്നും പഠനം വ്യക്തമാക്കുന്നത്. ഇത് പകാരം മെയ് 21 ഓടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊറോണ വ്യാപനം കുറയുമെന്നാണ്.

Top