പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3,60,960.മണിക്കൂറിനുള്ളിൽ മരിച്ചത് 3,293 പേർ.

ന്യൂഡൽഹി: മൂവായിരം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് മരണം. പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.

കേരളത്തില്‍ ഇന്നലെ 32,819 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.1,79,97,267 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകൾ. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡ‍ല്ഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.
മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 66,358 പേർ. 32.72 ശതമാനമാണ് ഡൽഹിയിലെ പോസിറ്റീവിറ്റി നിരക്ക്. തുടർച്ചയായ ആറാം ദിവസമാണ് ഡൽഹിയിലെ മരണ നിരക്ക് 300 ന് മുകളിലാകുന്നത്.

Top