രാജ്യത്ത് കൊവിഡ് മരണം 15,000 കടന്നു.24 മണിക്കൂറിനിടെ 17,296 പേർക്ക് കോവിഡ് ; ആകെ വൈറസ് ബാധിതർ 4,90,401

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കണക്കുകൾ പരിശോധിക്കുകായാണെങ്കിൽ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കൂടാതെ കഴിഞ്ഞ 4 മണിക്കൂറിനിടെ 407 പേര്‍ മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ആകെ വൈറസ് ബാധിച്ചുമരിച്ചത് 15,301 പേരാണ് 4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 285637 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തോടടുത്തു അവിടെ 6931 പേർ മരിക്കുകയും ചെയ്തു . ഡൽഹിയിൽ 73,780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു. കേരളത്തില്‍ 3726 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 22 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കേസുകളുടെ 67.87 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 11,740 പുതിയ രോഗികള്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകപ്പിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.

ഇന്ന് ഗുജറാത്തിലും നാളെ മഹാരാഷ്ട്രയിലും തങ്ങുന്ന കേന്ദ്രസംഘം, ഞായറാഴ്ചയും തിങ്കളാഴ്ചയും തെലങ്കാനയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 13940 പേര്‍ രോഗമുക്തരായി.

Top