ഭീതി ഒഴിയുന്നില്ല;375 മരണം; 14,516 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതർ നാലുലക്ഷത്തിലേക്ക്.മഹാമാരി തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ ഇനിയും ആവശ്യമാണ്. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് .

ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കുമായി ഇന്ത്യ.ഇന്ത്യയിൽ ഭീതി ഒഴിയുന്നില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേർക്ക് കൊവിഡ്!! ഇന്നലെ മാത്രം 375 മരണങ്ങൾ.  ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍. മഹാമാരി തടയുന്നതിനുള്ള നിയന്ത്രണ നടപടികള്‍ ഇനിയും ആവശ്യമാണ്. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14,516 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഒറ്റദിവസത്തിൽ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തുടർച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,95,048 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ന്യൂഡൽഹി: കോവിഡ് കേസുകളിൽ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14,516 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് ഒറ്റദിവസത്തിൽ പതിനയ്യായിരത്തോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ തുടർച്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ച് വരികയാണ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,95,048 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ ഉറവിടമറിയാന്‍ സാധിക്കാത്തത് മറ്റൊരു ആശങ്കയ്ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 60ല്‍ ഏറെ രോഗികളുടെ വൈറസ് ബാധയുടെ സ്രോതസ് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവരില്‍ 49 പേരും മേയ് 4ന് ശേഷമാണ് രോഗം ബാധിതരായത്.ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച അമേരിക്കയില്‍ രോഗവ്യാപനം തുടരുകയാണ്. ആകെ മരണസംഖ്യ 120,723 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,265,319. അമേരിക്കയില്‍ ഇതുവരെയുളള കൊവിഡ് മരണസംഖ്യ ഒന്നാം ലോകമഹായുദ്ധത്തിലെ മരണസംഖ്യയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ

Top