സ്പെയിനിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു നഗരങ്ങൾ വിറങ്ങലിച്ചു.ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു! ലോകത്ത് കൊവിഡ് മരണങ്ങൾ 20,000 കടന്നു! രോഗികൾ നാലര ലക്ഷം.

റോം: ലോകത്താകെ കൊവിഡ് 19 രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ലോകവ്യാപകമായി ഇതുവരെ മരിച്ചത് ഇരുപതിനായിരത്തിലധികം പേരാണ്. ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു. ആരോഗ്യപ്രവർത്തകർ പോലും കോവിഡ് പിടിപെട്ടു മരിക്കുന്നു. സാധാരണക്കാർ ഭീതിയിൽ വീടുകളിൽ കഴിയുന്നു. വിറങ്ങലിച്ചു നിൽക്കുകയാണു സ്പെയിനിലെ നഗരങ്ങൾ. ഏപ്രിൽ 14വരെ ലോക്‌ഡൗൺ നീട്ടി.നിരത്തുകളി‍ൽ പട്ടാളമിറങ്ങി. ഓരോ വാഹനവും അവർ തടയുന്നു. ആരെയും എങ്ങോട്ടും വിടുന്നില്ല. ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തലസ്ഥാനമായ മഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റിയെന്നു കേട്ടു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതൽ. ഇപ്പോൾ രാജ്യം മുഴുവനും കോവിഡിന്റെ പിടിയിലാണ്.

അതിനിടെ ഇറ്റലിയില്‍ ഇന്നും കൊവിഡ് ബാധിച്ച് കൂട്ടമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 683 ആണ്. ഇതുവരെ 7503 പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 74,386 പേര്‍ക്കാണ്. കൊവിഡ് മരണ സംഖ്യ ഉയരുന്ന സ്‌പെയിനില്‍ ഉപപ്രധാനമന്ത്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കാര്‍മെന്‍ കാല്‍വോയ്ക്കാണ് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌പെയിനില്‍ നാല് ഉപപ്രധാനമന്ത്രിമാരാണുളളത്. ഇവരില്‍ ഒരാളാണ് കാര്‍മെന്‍ കാല്‍വോ. മരണസംഖ്യയില്‍ ഇറ്റലിയുടെ തൊട്ട് പിറകിലാണ് സ്‌പെയിന്‍. 3434 പേരാണ് ഇതുവരെ സ്‌പെയിനില്‍ മരിച്ചിരിക്കുന്നത്. ചൈനയില്‍ ഇതുവരെ 3281 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോപ്പിലാണ് ഇതുവരെയായി ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 20,334 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 13,581 കേസുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ്. അതിനിടെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 600 കടന്നിരിക്കുകയാണ്. ലോകത്താകമാനമുളള കൊവിഡ് ബാധിത രാജ്യങ്ങളിലായി മൂന്ന് ബില്യണ്‍ ജനങ്ങളാണ് ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, അര്‍ജന്റീന അടക്കമുളള രാജ്യങ്ങള്‍ നിര്‍ബന്ധിത ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിരിക്കുകയാണ്. അമേരിക്കയിലും നിരവധി സ്റ്റേറ്റുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയിലും കൊവിഡ് മരണ സഖ്യ ഉയരുകയാണ്. മറ്റ് കൊവിഡ് രാജ്യങ്ങള്‍ നിരോധനാജ്ഞ അടക്കമുളള കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച മുതല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ ബ്രിട്ടണിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ക്ലാരന്‍സ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ചാള്‍സ് രാജകുമാരവ് കൊവിഡ് 19 സ്ഥിരീകരിച്ചതായി പറയുന്നത്. ചാള്‍സ് രാജകുമാരനില്‍ കൊവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ് എന്നും കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

സ്‌കോട്ട്‌ലാന്‍ഡിലെ വീട്ടില്‍ കഴിഞ്ഞ കുറഞ്ഞ് ദിവസങ്ങളിലായി ചാള്‍സ് രാജകുമാരന്‍ ഐസൊലേഷനില്‍ കഴിയുകയാണ്. അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു. ചാള്‍സ് രാജകുമാരന്റെ ഭാര്യയും കോണ്‍വാള്‍ ഡച്ചസുമായ കമിലയ്ക്കും കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്. കമീലയ്ക്ക് കൊവിഡ് 19 ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 71കാരനാണ് ചാള്‍സ് രാജകുമാരന്‍. ഭാര്യ കമീലയ്ക്ക് 72 വയസ്സുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലാണ് ഇരുവരേയും കൊവിഡ് പരിശോധന നടത്തിയത്.

Top