കൊറോണ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ രക്ഷപ്പെട്ടു, ഭക്ഷണത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ നിന്ന് പോയത്

കൊറോണ നിരീക്ഷണത്തിലുള്ള ജനങ്ങളില്‍ പലരും സഹകരിക്കുന്നില്ല. ഭീതി പടര്‍ത്തുകയും മെഡിക്കല്‍ സംഘത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയുമാണ്. വെള്ളിയാഴ്ച നാഗ്പൂരിലെ മയോ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ നിന്ന് കൊറോണ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഇവരില്‍ ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മറ്റു നാല് പേരുടെ റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയായിരുന്നു.

അവരെ കണ്ടെത്തിയതായും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും നാഗ്പൂര്‍ പോലീസ് അറിയിച്ചു.ലഘുഭക്ഷണത്തിന് പോകുന്നുവെന്ന പേരിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് സൂചന.വെള്ളിയാഴ്ച നാഗ്പൂരില്‍ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചു. നഗരത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇതോടെ മൂന്നായി ഉയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 19 ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകളില്‍ 10 എണ്ണം പൂനെയിലും മൂന്ന് എണ്ണം വീതം മുംബൈയിലും നാഗ്പൂരിലും താനെയിലുമാണ്.കൊറോണ വൈറസ് വ്യാപനം തടയാന്‍ മുംബൈ, നവി മുംബൈ, താനെ, നാഗ്പൂര്‍, പിംപ്രി ചിഞ്ച്വാഡ് എന്നിവിടങ്ങളിലെ എല്ലാ തിയറ്ററുകളും ജിമ്മുകളും നീന്തല്‍ക്കുളങ്ങളും മാര്‍ച്ച് 30 വരെ അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതടക്കം കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് രണ്ട് മരണങ്ങളും 82 കേസുകളുമാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Top