കൊറോണയ്ക്ക് വാക്‌സിന്‍ പരീക്ഷണം: വിജയകരമായാല്‍ ആശ്വാസം, അത്ര എളുപ്പമല്ലെന്ന് അമേരിക്ക

കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടുപിടിച്ചേക്കും. മെര്‍സ് വൈറസിന് വാക്‌സിന്‍ കണ്ടുപിടിച്ച അമേരിക്കന്‍ കമ്പനി മോഡേണ ആണ് കൊറോണയ്ക്ക് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇതിന്റെ വിജയം അത്ര എളുപ്പമല്ല. പരീക്ഷണം നടത്തി കഴിഞ്ഞു. മെര്‍സ് വൈറസിന് കോവിഡുമായി സാമ്യമുണ്ടെങ്കിലും വാക്സിന്‍ കണ്ടുപിടിക്കുന്നതില്‍ ഇത് ഗുണം ചെയ്യില്ലെന്നാണ് മൈക്രോബയോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.സൗദി അറേബ്യയില്‍ 2012ല്‍ പൊട്ടി പുറപ്പെട്ട മെര്‍സിനുള്ള വാക്സിനായിരുന്നു മോഡേണ കണ്ടുപിടിച്ചത്. ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. കൊറോണയ്ക്കുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍.

ആദ്യ ഘട്ടത്തില്‍ മനുഷ്യരില്‍ കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്തതാണ് വാക്സിന്‍ എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. ശേഷം മാത്രമേ കോവിഡ് 19നെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കുകയുള്ളൂവെന്ന് നോവോസിബിര്‍സ്‌ക് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ മൈക്രോ ബയോളജി വൈറോളജി വിഭാഗം മേധാവി സെര്‍ജി നെറ്റെസോവ് വ്യക്തമാക്കി. സാധാരണഗതിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ ആരോഗ്യമുള്ള യുവജനങ്ങളിലാണ് പരീക്ഷിക്കുക. ഇത് വിജയകരമായാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെര്‍സിനും കോവിഡ് 19നും കാരണമാകുന്ന കൊറോണ വൈറസുകള്‍ തമ്മില്‍ ജനിതകപരമായി സാമ്യതകളുണ്ട്. വാക്സിന്‍ നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടങ്ങളിലെങ്കിലും ഇത് സഹായകരമാണ്. വാക്സിനുകള്‍ നിര്‍മ്മിക്കുമ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന് ദീര്‍ഘകാലത്തേക്ക് മനുഷ്യരില്‍ അത് പാര്‍ശ്വഫലങ്ങളുണ്ടാക്കില്ല എന്നുറപ്പിക്കലാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ചെലവുകള്‍ക്ക് പുറമേ ഒന്നര വര്‍ഷമെങ്കിലും എടുത്തായിരിക്കും സ്വാഭാവിക നിലയില്‍ വാക്സിനുകള്‍ കണ്ടെത്താറ്. എന്നാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എത്രയും വേഗം പ്രതിരോധ വാക്സിന്‍ കണ്ടെത്തി പരമാവധി ജീവന്‍ രക്ഷിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.

Top