മഹാരാഷ്ട്രക്കുള്ള റെംഡിസിവിർ വിതരണത്തിന് കേന്ദ്രത്തിന് വിലങ്ങിടുന്നു.

കൊച്ചി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി. രാജ്യത്ത് ദിവസേന ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിരതിയായിരുന്നുിട്ടും സംസ്ഥാനത്തേക്ക് റെംഡിസിവിർ വിതരണം ചെയ്യരുതെന്ന് കേന്ദ്രസർക്കാർ കമ്പനികൾക്ക് നിർദേശം നൽകിയെന്നാണ് എൻസിപി നേതാവും മഹരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക് ആരോപിക്കുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് കൊവിഡിനെ മറികടക്കുന്നതിനെക്കാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം (പ്രധാനമന്ത്രി) പശ്ചിമ ബംഗാൾ പര്യടനത്തിലാണെന്ന് അറിയിച്ചിരുന്നുവെന്ന് മാലിക് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ പ്രതിസന്ധി നേരിടുന്നതിനേക്കാനാണ് തിരഞ്ഞെടുപ്പിൽ താൽപ്പര്യമെന്നാണ് ബിജെപിക്ക് താൽപ്പര്യമെന്നാ് ഇത് കാണിക്കുന്നു.

ഏറ്റവും കൂടുതൽ ദൈനംദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ തുടരുകയാണെങ്കിലും സംസ്ഥാനത്ത് ആൻറിവൈറൽ മരുന്ന് റെംഡെസിവിർ വിതരണം ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ കയറ്റുമതി കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്.കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിനേക്കാൾ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയ ബിജെപി ആരോപണങ്ങൾക്ക് തെളിവ് നൽകാത്ത പക്ഷം പ്രസ്താവനയിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോപണം അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവുമാണെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. റെംഡിസിവിർ വാക്സിൻ കയറ്റുമതി സർക്കാർ നിർത്തലാക്കി ദിവസങ്ങൾക്ക് ശേഷമാണ് മാലിക്കിന്റെ ആരോപണം. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിന്റെ ആവശ്യകതയും വർധിച്ചിരുന്നു. ഇതോടെയാണ് വാക്സിൻ കയറ്റുമതി സർക്കാർ നിർത്തലാക്കിയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്കാണ് റെംഡിസിവിർ ഇൻജെക്ഷൻ നൽകുന്നത്. കൊവിഡിന്റെ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോൾ അനുസരിച്ചാണിത്.

മരുന്ന് കയറ്റുമതി ചെയ്യുന്ന പതിനാറോളം കമ്പനികളോട് സംസാരിച്ചുവെന്നും മഹാരാഷ്ട്രയ്ക്ക് മരുന്ന് വിതരണം ചെയ്യരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയെന്നാണ് ഇവരെല്ലാവരും പറഞ്ഞതെന്നും നവാബ് മാലിക്ക് ട്വിറ്ററിൽ കുറിച്ചു. നിർദേശം പാലിക്കാത്ത പക്ഷം കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് അപകടകരമായ ഒരു മാതൃകയാണെന്നും ഈ സാഹചര്യത്തിൽ മരുന്ന് കയറ്റുമതിക്കാരിൽ നിന്ന് റെംഡെസിവിറിന്റെ സ്റ്റോക്ക് പിടിച്ചെടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയല്ലാതെ സംസ്ഥാന സർക്കാരിന് മുമ്പിൽ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 16 വാക്സിൻ കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. അതിൽ 20 ലക്ഷം കുപ്പി റെംഡെസിവിർ വാക്സിൻ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ മരുന്നിന്റെ കയറ്റുമതി ഇപ്പോൾ സർക്കാർ നിരോധിച്ചിരിക്കുന്നതിനാൽ ഉൽപ്പാദിപ്പിച്ച വാക്സിൻ വിൽക്കാൻ അനുമതി തേടുകയാണ് കമ്പനി ചെയ്യുന്നത്. പക്ഷേ ഇതാണ് കേന്ദ്രസർക്കാർ മുടക്കാൻ ശ്രമിക്കുന്നതെന്നും നവാബ് മാലിക്ക് ട്വിറ്ററിൽ കുറിച്ചു.

ഉത്പാദിപ്പിക്കുന്ന ഏഴ് കമ്പനികളിലൂടെ തന്നെ വാക്സിൻ വിൽക്കണമെന്നാണ് സർക്കാർ പറയുന്നു. എന്നാൽ ഈ ഏഴ് കമ്പനികളും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിക്കുകയാണ്. ഇതാണ് അന്തിമ തീരുമാനമെ ടുക്കുന്നതിനുള്ള പ്രതിസന്ധി. “ഈ മരുന്ന് പെട്ടെന്ന് ലഭിക്കേണ്ടതുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതും സമയബന്ധിതമായി പ്രശ്നത്തിന് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്. മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ ആശുപത്രികളിൽ ഉടൻ തന്നെ റെംഡിസിവിർ വിതരണം ചെയ്യണമെന്നും എൻ‌സി‌പി നേതാവ് കൂട്ടിച്ചേർത്തു.

എൻസിപി നേതാവ് ഉന്നയിച്ച ആരോപണത്തിൽ ബിജെപി വക്താവ് കേശവ് ഉപാധായെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. “ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം, നവാബ് മാലിക് തെളിവ് നൽകണം, അല്ലെങ്കിൽ അദ്ദേഹം ക്ഷമ ചോദിക്കണം. മഹാ വികാസ് അഗാഡി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നേതാവ് വ്യക്തമാക്കി. ഇതോടെ തന്നെ മഹാരാഷ്ട്ര സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള വാക്പോരിനും ട്വിറ്റർ സാക്ഷിയായിരുന്നു.

ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിച്ചത് മഹാരാഷ്ട്രയിലാണെന്നും അവരുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരുകളുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയത്. കഴിവില്ലാത്തതും അഴിമതി നിറഞ്ഞതുമായ ഒരു സർക്കാരിനാൽ മഹാരാഷ്ട്ര ദുരിതമനുഭവിക്കുന്നു, കേന്ദ്രം ജനങ്ങൾക്ക് വേണ്ടി പരമാവധി കഷ്ടപ്പെടുന്നുണ്ടെന്നും ഗോയൽ വ്യക്തമാക്കി.

Top