ന്യുഡൽഹി:മഹാമാരിയിൽ ആശങ്കയിലാണ് ലോകവും ഇന്ത്യയും . ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 63000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63489 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 258962 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 944 പേര്‍ കൂടി മരണപ്പെട്ടതോടെ ഇന്ത്യയില്‍ മരണസംഖ്യ 49980 ആയി ഉയര്‍ന്നു. ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കാ ജനകമാണ്.ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉടനെത്തുമെന്നും പരീക്ഷണം ഘട്ടത്തിലാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് നിശ്ചയ ദാര്‍ഢ്യത്തോടെ പോരാടുമെന്നും അത് ഫലപ്രദമാവുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുമ്പോഴും സൈനികാഭ്യാസത്തിനു തയാറെടുത്ത് യുഎസും ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള വാർഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്ച ആരംഭിക്കുമെന്നു സോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തീവ്രത കുറച്ചിരിക്കുന്ന പരിശീലനം പ്രധാനമായും കംപ്യൂട്ടർ-സിമുലേറ്റഡ് യുദ്ധസാഹചര്യങ്ങൾ ഉൾക്കൊള്ളുന്നത് ആയിരിക്കുമെന്നാണു റിപ്പോർട്ട്.
പുതുതായി 279 കോവിഡ് കേസുകളാണു ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് ആദ്യം മുതലുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിലയാണിത്. കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 305 മരണങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15,318 ആയി. പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് നിയന്ത്രിച്ച ദക്ഷിണ കൊറിയ നേരത്തേ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.
ചൊവ്വ മുതൽ ഓഗസ്റ്റ് 28 വരെയുള്ള സൈനികാഭ്യാസം, ഉത്തര കൊറിയയെ അലോസരപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ളതാണ്. ഉത്തര കൊറിയൻ ഭീഷണികളിൽനിന്നു സംരക്ഷിക്കാൻ ദക്ഷിണ കൊറിയയിൽ നിലയുറപ്പിച്ച 28,500 യുഎസ് സൈനികരെ പരിപാലിക്കുന്നതിന്റെ ചെലവുകളെക്കുറിച്ച് അടുത്തിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി പരാതിപ്പെട്ടിരുന്നു. ഉത്തര കൊറിയയുടേതു പോലുള്ള വിവിധ യുദ്ധസാഹചര്യങ്ങളെ നേരിടാൻ രണ്ടുരാജ്യത്തെയും സൈനികരെ സജ്ജമാക്കുകയാണു പരിശീലനത്തിന്റെ ലക്ഷ്യം
ദക്ഷിണ കൊറിയയിലുള്ള 150 ഓളം യുഎസ് സൈനികർക്കു കോവിഡ് ബാധിച്ചിരുന്നു. 2018 ജൂണിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ആദ്യ ഉച്ചകോടിക്കുശേഷം ദക്ഷിണ കൊറിയയുമായി ചേർന്നുള്ള വലിയ തോതിലുള്ള സൈനിക പരിശീലനം ട്രംപ് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിയറ്റ്നാമിൽ കിമ്മുമായുള്ള ട്രംപിന്റെ രണ്ടാമത്തെ കൂടിക്കാഴ്ച പരാജയപ്പെട്ട ശേഷം വാഷിങ്ടനും പ്യോങ്‌യാങ്ങും തമ്മിലുള്ള ആണവ ചർച്ചകൾ മുന്നോട്ടുപോയില്ല.