കില്ലർ വൈറസ് മൂലം മനുഷ്യകുലം ഇല്ലാതായേക്കുമോ ?കൊറോണ വൈറസിന് ജനിതകമാറ്റം വരുന്നു.ഇനി വരുന്നത് ഇതിലും ഭീകരൻ ?പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്.

ന്യൂയോർക്ക് : കില്ലർ വൈറസ് ആയ കൊറോണക്ക് ജനിതക മാറ്റം വരുന്നു .പുതിയ വൈറസ് മനുഷ്യകുലത്തിന് ഇല്ലാതാക്കുമോ ?പുതിയ റിപ്പോർട്ടുകൾ ഭയനാകമാവുന്നതാണെന്നാണ് റിപ്പോർട്ട് .കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന് ജനിതകമാറ്റം പുതിയതായി രൂപമെടുത്ത വൈറസ് അപകടകരം , ഏറ്റവും പുതിയ റിപ്പോര്‍ട്ട്.വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കൂടുതല്‍ മനുഷ്യരെ ബാധിക്കുന്നതെന്നും അടുത്തിടെ പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ സംവിക്കുന്ന ജനിതകമാറ്റം വൈറസിനെ കൂടുതല്‍ അപകടകരമാക്കുകയാണ് ചെയ്യുന്നത്.കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോൾ കൂടുതൽ മനുഷ്യരെ ബാധിക്കുന്നതെന്നും അടുത്തിടെ പഠനത്തിൽ വ്യക്തമായിരുന്നു. ഇത്തരത്തിൽ സംവിക്കുന്ന ജനിതകമാറ്റം വൈറസിനെ പ്രയാസമേറിയ പ്രതിയോഗിയാക്കി മാറ്റുകയാണെന്നാണ് വിലയിരുത്തൽ.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ സാർസ് കോവ്–2 വൈറസിന്റെ പതിനായിരക്കണക്കിന് ജീനോം സീക്വൻസുകളിലെ മാറ്റം ഗവേഷകർ വിലയിരുത്തുന്നുണ്ടായിരുന്നു. ഡി614ജി എന്ന വ്യതിയാനമാണ് മറ്റു വൈറസ് ശ്രേണികളേക്കാൾ മുന്നിൽ വന്നതെന്നു കണ്ടെത്തിയതും അങ്ങനെയാണ്. ഫെബ്രുവരിയിൽ യൂറോപ്പിലാണ് പരിണമിച്ച ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഈ വ്യതിയാനമാണോ വൈറസ് ഇത്രപെട്ടെന്നു വ്യാപിക്കാൻ കാരണമായതെന്നു വ്യക്തമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്. മനുഷ്യരിലെ കോശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാൻ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനുകളാണ്. ഈ വ്യതിയാനം മൂലം അണുബാധയുണ്ടാകുന്ന ഭാഗങ്ങളിൽ വളരെ ശക്തമായി പറ്റിപ്പിടിച്ചിരിക്കാൻ വൈറസിനു സാധിക്കും. രോധബാധ വ്യാപിപ്പിക്കാനും. ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിൻ അമേരിക്കയിലും രോഗം പടർന്നുപിടിക്കാൻ കാരണമായതെന്നും ഗവേഷകർ പറയുന്നു.</p>

അതേസമയം, കൂടുതൽ വ്യാപിക്കുന്നുവെന്നതുകൊണ്ട് ഇതു കൂടുതൽ മരണകാരണമാകുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് വിവരം. അതിനിടെ സാർസ് കോവ്–2 പ്രോട്ടീനുകളിലെ ഒആർഎഫ്3ബി ജീനുകളിലും വ്യത്യാസം കാണുന്നതായി കഴിഞ്ഞമാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ ജീനാണ് മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ അടിച്ചമര്‍ത്തുന്നത്. ഈ ജീനുമായി വൈറസ് ശരീരത്തിൽ കയറുമ്പോൾ നമ്മുടെ പ്രതിരോധ ശേഷിയെ മറച്ചുനിർത്തി ശരീരത്തിൽ കൂടുതൽ പ്രവർത്തിക്കാൻ അവസരമുണ്ടാക്കും. കൂടുതൽ ഗുരുതര സാഹചര്യത്തിലുള്ള രോഗികളുണ്ടാകാനുള്ള സാധ്യതയാണ് ഇതിലൂടെ കാണുന്നത്.

Top