രാണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ച് കേരളം !!രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു..

തിരുവനന്തപുരം:കേരളത്തിലെ രണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ചു ! സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും സുഖം പ്രാപിച്ചു.. നാളെ ആശുപത്രി വിടും. കാസർഗോഡ് ജില്ലയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയെയാണ് രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റുന്നത്..

വുഹാനിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന രോഗി നാട്ടിൽ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഈ വിദ്യാർത്ഥി,​ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.. എങ്കിലും വീട്ടിലെ നിരീക്ഷണം തുടരും..തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ആലപ്പുഴയിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Top