തിരുവനന്തപുരം :അക്ഷയസെന്ററുകളുടെ വൻ അഴിമതിയുടെയും, പൊതുജനദ്രോഹത്തിന്റെയും ആരും ശ്രദ്ധിക്കാതെ പോയ ചില വസ്തുതകൾ ചൂണ്ടികാട്ടി പായ്ച്ചിറ നവാസ് റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ മറ്റ് നിയമ നടപടികൾ സ്വീകരിക്കുമെന്നും പായിച്ചിറ നവാസ് ഹെറാൾഡിനോട് പറഞ്ഞു .നവാസ് കൊടുത്ത നിവേദനം റവന്യൂ വകുപ്പിനെയും, സാമ്പത്തിക-നിയമ വകുപ്പ് കളെയും ഞെട്ടിപ്പിക്കുന്നതാണ് .
പരാതിയുടെ പൂർണരൂപം.
ബഹു: റവനൂ വകുപ്പ് മന്ത്രിക്ക് …
റവനൂവകുപ്പിന്റെ അടിസ്ഥാന ഓഫീസും, സർക്കാരിന്റെ മുഖമായി സാധാരണ ജനങ്ങൾ കാണുന്ന ഓഫീസുമായ വില്ലേജ് ഓഫീസുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ Data Entry operator -മാരെ നിയോഗിക്കുന്നതിന്റെ ആവശ്യകതയിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു…
വില്ലേജ് ഓഫീസുകളിൽ നിന്നും നൽകി വരുന്ന 23-ൽപരം സർട്ടിഫിക്കറ്റുകളും, പോക്ക്വരവ് നടപടികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളും ഉൾപ്പടെ ഓൺലൈൻ മുഖേന ആക്കിയിട്ടുള്ളതാണ്. ഇതിൽ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ “അക്ഷയ കേന്ദ്രങ്ങൾ ” മുഖേന ഓൺലൈനായി നൽകുന്നതിനാണ് നിലവിൽ ഉത്തരമുള്ളത്. സാധാരണജനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ അയക്കുന്നതിന് ചെല്ലുമ്പോൾ സർക്കാർ നിലവിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജുകളുടെ മൂന്നിരട്ടിവരെ ഈടാക്കുന്നതും, അക്ഷയ സെന്ററിലെ ജീവനക്കാർ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതും, ഇവരെ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നതിന് നിലവിൽ ഒരു ഏജൻസിക്കും കഴിയാത്തതുമാണ് ഈ സാഹചര്യത്തിലും, ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ സ്വീകരിച്ച് ഓൺലൈൻ ആക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലും വില്ലേജ് ഓഫീസുകളിൽ Data Entry Operator-മാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥർക്കും സഹായകരമാകുന്നതാണ്. ഈ നിയമനം നടത്തുന്നത് കൊണ്ട് സർക്കാരിൽ നിന്ന് ശമ്പളം നൽകണമെന്നുള്ള ബാധ്യത വരുന്നില്ല. കാരണം സർട്ടിഫിക്കറ്റ് ഉൾപ്പെടയുള്ള സേവനങ്ങൾക്ക് അക്ഷയ സെൻററുകളിൽ ഒരു ആപ്ലിക്കേഷന് ശരാശരി 20 രൂപ മാത്രം നൽകുവാൻ സർക്കാർ ഉത്തരവുള്ളതാണ്.
അക്ഷയ സെന്ററുകൾക്ക് സർക്കാർ നിശ്ചയിചിട്ടുള്ള ഫീസ് വില്ലേജ് ഓഫീസുകളിൽ സ്വീകരിച്ച് അതിൽ നിന്നും Data Entry operator – മാർക്ക് ശമ്പളം നൽകാൻ കഴിയുന്നതാണ്. ബാക്കി വരുന്ന തുക സർക്കാരിലേയ്ക്ക് വരുകയും ചെയ്യും.സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ ഓൺലൈൻ ആക്കിയതോട് കൂടി പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് കുറഞ്ഞുവെന്നത് തെറ്റായ ധാരണയാണ്. എന്റെയീ നിവേദനം പൂർണ്ണമായും വായിച്ചാൽ ബഹു. റവന്യൂ മന്ത്രിക്ക് ബോധ്യമാകും. വില്ലേജാഫീസിന് തൊട്ടടുത്ത് താമസിക്കുന്നയാൾക്കു് പോലും ആറോ-ഏഴോ കിലോമീറ്റർ ദൂരത്തിലുള്ള അക്ഷയ സെന്ററിൽ മിനിമം ചാർജെങ്കിലും മുടക്കി പോകേണ്ടി വരുന്നു. അവിടെ ചെന്നാൽ അപേക്ഷകൾക്ക് ഓരോന്നിനും പ്രത്യേകം പ്രത്യേകം വെറും 20 , 30 രൂപ നിരക്ക് മാത്രം ഫീസ് സർക്കാർ നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും , ആ തുകയുടെ ഇരട്ടിയും – അതിലധികവും അക്ഷയക്കാർ നിലവിൽ പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ Data Entry Operator – മാരെ നിയമിച്ചാൽ, വില്ലേജാഫീസിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകൾ നിശ്ചിത ഫോർമാറ്റിൽ തയാറാക്കി, അതിന്റെ പ്രിന്റുകൾ സാധാരണ ജനങ്ങൾക്ക് നേരിട്ട് നൽകാമെന്നത് വസ്തുതയാണ്. തഹസീൽദാർമാർക്ക് റിപ്പോർട്ട് നൽകാൻ ഉള്ളതിപ്പോൾ നിലവിലുള്ളത് പോലെ ഓൺലൈനായി തന്നെ വില്ലേജുകളിൽ നിന്നും അയക്കാവുന്നതുമാണ്. ആയതിന് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകുവാൻ പറഞ്ഞിട്ടുള്ള സർവ്വീസ് ചാർജും ഈടാക്കാം. അതിനോടൊപ്പം നിലവിലുള്ള ഓൺലൈൻ സംവിധാനം നിലനിർത്തിയാൽ അതാത് വില്ലേജ് പരിധിയിൽ ഇല്ലാത്തവർക്ക് എവിടെ നിന്ന് വേണമെങ്കിലും അപേക്ഷിക്കുകയും, അങ്ങനെയുള്ളവർ മാത്രം അക്ഷയയിൽ പോയാൽ മതിയാകുന്നതുമാണ്.Data Entry operatorമാരെ നിയമിക്കുന്നത് കൊണ്ട് cmdrf – ന്റെ അപേക്ഷകൾ വില്ലേജിൽ സ്വീകരിക്കാൻ പറഞ്ഞത് ഓൺലൈൻ ആക്കുന്നതിനും കഴിയുന്നതാണ്.
Data Entry operator -മാരെ നിയമിക്കുന്നത് സംബന്ധിച്ച് പറയുകയാണെങ്കിൽ, സംസ്ഥാനത്തെ 1665 വില്ലേജാഫീസുകളിൽ പുതിയ കംപ്യുട്ടർ, സ്കാനർ, പ്രിന്റർ, മേശ & കസേരയുൾപ്പെടയുള്ളവ വാങ്ങേണ്ടി വന്നാലുള്ള ചിലവുകൾ ഇപ്രകാരമാണ്. മൊത്തം 1665 കംപ്യൂട്ടറിന് ശരാശരി 30000 രൂപവെച്ച് 1665 x 30000 = 49950000( നാല് കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി അൻപതിനായിരം) രൂപ.1665 സ്കാനർ ഉൾപ്പെടെയുള്ള പ്രിന്ററിന് 1665 x 1200 = 19980000 ( ഒരു കോടി തൊണ്ണൂറ്റി ഒൻപത് ലക്ഷത്തി എൺപതിനായിരം) രൂപ. ഇത്രയും മേശയ്ക്കും- കസേരയ്ക്കും കൂടി
1665 x 3000 = 4995000
(നൽപ്പത്തി ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി അച്ചായിരം ) രൂപ.
അങ്ങെനെയാകെ 49950000 + 19980000 +4995000 = 74925000.
(ഏഴ് കോടിനാൽപ്പത്തി ഒൻപത് ലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപ.
കേരളത്തിലെ 1665 വില്ലേജുകളിലും ലാപ്ടോപ്പുകളും – പ്രിന്ററുകളും – സ്കാനറുകളും സർക്കാർ നേരത്തേ തന്നെ നൽകിയിട്ടുള്ളതാണ്. ഇവ രണ്ടുമില്ലാത്ത ഏതെങ്കിലും വില്ലേജാഫീസുണ്ടോ…??? ഉണ്ടങ്കിൽ വിരലിലെണ്ണാവുന്ന ഇവിടെങ്ങളിൽ മാത്രം പുതിയത് വാങ്ങിയാൽ മതിയാകും. സംസ്ഥാനത്തെ ഒരു വില്ലേജിൽ ശരാശരി 40 ഓൺലൈൻ അപേക്ഷകൾ വീതം ഒരു ദിവസം വരുന്നതായി കണക്കാക്കാവുന്നതും, ആയതിൽ ഒരു അപേക്ഷക് സർക്കാർ ഉത്തരവ് പ്രകാരം 20 രുപ വീതം വാങ്ങിയാൽ 40 x 20 =800 രൂപ ഒരു ദിവസം ഒരു വില്ലേജിൽ നിന്നും ലഭിക്കുന്നതുമാണ്. അതിൽ നിന്നും ഒരു വില്ലേജിലെ Data Entry Operator-ക്ക് ദിവസവേതനമായി 500 രൂപ വീതം നൽകിയതിന് ശേഷം ബാക്കി 300 രൂപ ഒരു വില്ലേജിൽ നിന്നും ഒരു ദിവസം സർക്കാരിലേക്കു് വരുമെന്നത് വസ്തുതയാണ്.അങ്ങനെ നോക്കിയാൽ 1665 x 300 =499500 (നാല് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി അഞ്ഞൂറ്) രൂപ ഒരു ദിവസം തന്നെ സർക്കാരിലേയ്ക്ക് ലഭിക്കും. അങ്ങനെ 24 ദിവസം ഒരു മാസത്തിൽ കണക്കാക്കിയാൽ 11988000 (ഒരു കോടി പത്തൊൻപത് ലക്ഷത്തി എൺപത്തി എണ്ണായിരം) രൂപ ലഭിക്കുമല്ലോ…? മേൽ പറഞ്ഞ സാധനങ്ങളെല്ലാം പുതിയത് വാങ്ങി വില്ലേജ് ഓഫീസുകളിൽ നൽകിയാലും അതിനുണ്ടാകുന്ന ചിലവ് 6 മാസം കൊണ്ട് സർക്കാരിലേക്ക് വരുന്നതാണ്.
കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കൈക്കൂലിയാണെന്നുള്ള പ്രചാരണം നടത്തി ഇതെല്ലാം UDF സർക്കാർ ഓൺലൈനാക്കിയത് ജന നൻമ മാത്രം ലക്ഷ്യം വെച്ചല്ല. മറിച്ച് ഒരു പ്രധാനിയായ UDF മന്ത്രിയുടെ അടുപ്പക്കാരനും, അക്ഷയ കേന്ദ്രങ്ങൾ നടത്തിപ്പുകാരായ മുതലാളിമാരും അന്ന് മുതൽ ഇന്ന് വരെയും ഇതിന്റെ മുഖ്യ ഗുണഭോക്താവായി തുടരുന്നു. ഈ തീരുമാനത്തിന് പിന്നിൽ വലിയൊരു ലോബിയും -അഴിമതിയും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.ഇനി വീണ്ടും CMDRF അപേക്ഷകളും അക്ഷയിലേയ്ക്ക് മാറ്റുന്നത് കൊണ്ടും അവരെ സഹായിക്കാനല്ലാതെ പൊതു ജനങ്ങൾക്ക് യാതൊരു ഉപകാരമില്ലാത്തതും, ഒരു സ്വകാര്യ കംപ്യൂട്ടർ
സെന്റർകാരൻ കേരളത്തിലെ പൊതുജനങ്ങളെ നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നതുമാണ്. ഇത് വളരെ ഗൗരവമാണ്. ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനെ കണ്ടെത്തുന്നതിന് എന്തെങ്കിലും നിയമ തടസമോ, ബുദ്ധിമുട്ടോയില്ല. സർക്കാരിന്റെ പുതിയ പദ്ധതിയായ ജന-സാന്ത്വന ഫണ്ടിലേയ്ക്കുള്ള അപേക്ഷകൾ നിലവിൽ നൽകേണ്ടത് കളക്ടർ വരെയുള്ളവർക്കാണ്. ഇത് അവശരും, നിലാരംബരുമായ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ആയതിനാൽ ഈ അപേക്ഷകൾ കൂടി വില്ലേജ് ഓഫീസുകളിൽ സ്വീകരിച്ച് ഓൺലൈൻ ആക്കി റിപ്പോർട്ട് ചെയ്യുവാൻ ബഹു റവന്യൂ മന്ത്രി നിർദേശം നൽകിയാൽ സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായിരി ക്കുമെന്നതിൽ സംശയമില്ല. ഈ എല്ലാ ആവശ്യത്തിലേക്കും
Data Entry operator – മാരുടെ സേവനം ഡാറ്റ എൻട്രി വർക്കിൽ പ്രാവിണ്യമില്ലാത്ത ഉദ്യോഗസ്ഥർക്ക് സഹായക കരമാകുന്നതും, ആയതിലൂടെ സമയബന്ധിതമായി നടപടികൾ തീർക്കാൻ കഴിയുന്നതുമാണ്. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വില്ലേജ് ഓഫീസുകൾ പോലുള്ള ഓഫീസുകളിൽ പൊതുജനങ്ങളെ വരുത്താതെ സ്വകാര്യ കംപ്യൂട്ടർ സെന്ററുകളിലേയ്ക്ക് പൊതുജനങ്ങളെ ടി ആവശ്യങ്ങളിലേയ്ക്ക് അയച്ച് ബുദ്ധിമുട്ടിക്കുന്നതും, ഈ നടപടിയിലൂടെ ഒഴിവാക്കുവാൻ സാധിക്കുകയും, 1665 അഭ്യസ്ഥവിദ്യർക്ക് ഡാറ്റ എൻട്രി ജോലി നൽകാൻ കഴിയുകയും ചെയ്യുമെന്നുള്ള വ്യക്തമായ വിവരങ്ങൾ പരാതിയും – നിവേദനവുമായി ബോധിപ്പിച്ചു കൊള്ളുന്നു.ഇതായിരുന്നു നവാസിന്റ ജനോപകരപ്രദമായ നിവേദനം.
വിശ്വാസപൂർവ്വം.
പായ്ച്ചിറ നവാസ്.