ജിഷ്ണുവിന്റെ അമ്മയോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായവര്‍ക്ക് ജാമ്യം; അന്യായമായ തടങ്കലാണെന്ന് വ്യാപക പ്രതിഷേധം

ജിഷ്ണു പ്രണോയിയുടെ അമ്മയോടൊപ്പം സമരം ചെയ്ത കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കെഎം ഷാജഹാന്‍ അടക്കം അഞ്ച് പേര്‍ക്കും ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. അന്യാമായ അറസ്റ്റും തടങ്കലുമാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഷാജഹാന്റെ അമ്മ നിരാഹര സമരം ആരംഭിക്കുകയും ചെയ്തിരുന്നു.

15,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.യു.സി.ഐ നേതാവ് ഷാജിര്‍ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ഷാജഹാനെ കൂടാതെ ജാമ്യം ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 (ബി) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഷാജഹാനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി എത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ ചോദിച്ചു.

വ്യക്തിവിരോധം തീര്‍ക്കാനല്ല ഷാജഹാനെതിരെയുള്ള പൊലീസ് നടപടി. അതിനായിരുന്നെങ്കില്‍ നേരത്തേ ആകാമായിരുന്നു. തനിക്ക് എന്ത് വ്യക്തി വിരോധമാണ് ഷാജഹാനോട് ഉള്ളത്? ഷാജഹാന്റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി വന്നിട്ടുണ്ടല്ലോയെന്നും പിണറായി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെതിരേയും പിണറായി രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മാവനെന്ന് പറയുന്ന ആളാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ശ്രീജിത്ത് സര്‍ക്കാറിന് മുന്നില്‍ ആവശ്യങ്ങള്‍ മാറ്റി മാറ്റി വെയ്ക്കുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ ശ്രീജിത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top