ഇനി ഭാര്യമാരെ കബളിപ്പിക്കാനാവില്ല: ഭര്‍ത്താവിന്റെ ശമ്പളം അറിയാന്‍ ഭാര്യമാര്‍ക്കും അവകാശം

ഭോപ്പാല്‍: ഭര്‍ത്താവിന്റെ ശമ്പളത്തെ കുറിച്ചുളള വിവരം അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എസ്.കെ. സേഥും നന്ദിത ഡൂബിയും അദ്ധ്യക്ഷരായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സുനിത ജെയിന്‍ എന്ന യുവതിയുടെ ഹര്‍ജിയിന്മേലാണ് നടപടി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സുനിത കൂടുതല്‍ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ബിഎസ്എന്‍എല്ലില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പവന്‍ ജെയിന്‍ 7000 രൂപ മാത്രമാണ് മാസത്തില്‍ ജീവനാംശം നല്‍കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു. വലിയ ശമ്പളം ഉണ്ടായിട്ടും എത്രയാണ് ഇതെന്ന് തനിക്ക് അറിയില്ലെന്നും ആയതിനാല്‍ കൂടുതല്‍ ജീവനാംശം വേണമെന്നും ആണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തേ വിചാരണ കോടതി സുനിതയുടെ ഹര്‍ജി തളളിയിരുന്നു. ഭര്‍ത്താവിന്റെ സാലറി സ്ലിപ്പ് ഹാജരാക്കാതെ നടപടി എടുക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം സുനിത ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്ന വിവരം തേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ ബിഎസ്എന്‍എല്ലിനോട് വിവരം സുനിതയ്ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പവന്‍ ജെയിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ശമ്പളം എത്രയെന്ന് അറിയാനുളള അവകാശം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

Top