ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം പേർ മരിച്ചത് 15 ദിവസത്തിനിടെ

വാഷിങ്ടൻ :കോവിഡ് മരണം ഏറ്റവും കൂടുതൽ അമേരിക്കയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 202,873 പിന്നിട്ടു. ശനിയാഴ്ച രാത്രിവരെയുള്ള കണക്കനുസരിച്ച് മരണം 202,873 ആയി. ഒരു ലക്ഷം പേര്‍ മരിച്ചത് കഴിഞ്ഞ 15 ദിവസത്തിനിടെയാണ്. ശനിയാഴ്ച 4,402 പേരാണ് മരിച്ചത്. 28,90,360 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 61,534 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. 58,132 പേരുടെ നില ഗുരുതരമാണ്. ആകെ 8,24,845 പേരാണ് രോഗമുക്തി നേടിയത്.

ഇറ്റലിയിൽ 26,384 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 1,95,351 രോഗബാധിതരുണ്ട്. ഇറ്റലിയില്‍ നൂറ്റമ്പതിലധികം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ഇറ്റാലിയന്‍ ഡോക്ടേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 10 ശതമാനവും ആരോഗ്യപ്രവര്‍ത്തകരാണ്. സ്പെയിനിൽ 22,902 മരണങ്ങളും 2,23,759 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഫ്രാൻസിൽ 22,614 മരണങ്ങളും 1,61,488 പേർക്ക് രോഗവും റിപ്പോർട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ബ്രിട്ടനിൽ മരണം 20,319 ആയി. 1,48,377 പേർ രോഗബാധിതരാണ്. ജര്‍മനിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 1,55,418 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 5,805 പേരാണ് മരിച്ചത്. ഇറാനിൽ 5,650 പേർക്ക് ജീവഹാനി സംഭവിച്ചു. രോഗികൾ 89,328.

യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 53,243 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ശനിയാഴ്ച മാത്രം 1,050 പേർ മരിച്ചു. രാജ്യത്ത് 9,45,249 പേർ രോഗബാധിതരാണ്. 20,017 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 780 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിതർ 24,942 ആണ്. 24 മണിക്കൂറിൽ രാജ്യത്ത് 1,490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5210 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്.

മലേഷ്യയില്‍ 51 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,742 ആയി. 98 പേരാണ് ഇതുവരെ മരിച്ചത്. തായ്‌ലന്‍ഡില്‍ 53 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 42 പേര്‍ പ്രത്യേക കേന്ദ്രത്തില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്ന കുടിയേറ്റക്കാരാണ്. രാജ്യത്ത് ഇതുവരെ 2,907 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 51 പേരാണ് മരിച്ചത്.

ചൈനയിൽ മരണസംഖ്യ 4,632 ആണ്. രോഗബാധിതർ 82,816. തുർക്കിയിൽ 2,706 പേർ മരിച്ചു. 1,07,773 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബൽജിയം – 6,917, നെതർലൻഡ്സ് – 4,409, ബ്രസീൽ – 3,762, കാനഡ – 2,350, സ്വിറ്റ്സർലൻഡ് – 1,593, സ്വീഡൻ – 2,192, മെക്സിക്കോ –1,221, അയർലൻഡ് – 1,063 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

സൗദി അറേബ്യയില്‍ 9 പേര്‍ കൂടി മരിച്ചു. ഏഴുപേര്‍ വിദേശികളാണ്. ഇതോടെ ആകെ മരണം 136 ആയി. രോഗബാധിതര്‍ 16,299. പാക്കിസ്ഥാന്‍ മേയ് 9 വരെ ലോക്ഡൗണ്‍ നീട്ടി. 11,940 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 253 പേര്‍ മരിച്ചു. സിംഗപ്പൂരില്‍ ഇന്ന് 618 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 600 പേരും കുടിയേറ്റ തൊഴിലാളികളാണ്. തൊഴിലാളി ക്യാപില്‍ നിരീക്ഷണത്തിലായിരുന്നു ഇവര്‍. രാജ്യത്ത് 14 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് ഉള്ളത്.

Top