
കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ 21ാമത്തെ കൊറോണ മരണമാണ്.കടുത്ത നിമോണിയയും ശ്വാസതടയവുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാർച്ച് 21നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു.