ഒമിക്രോൺ ഭീതിയിൽ ലണ്ടൻ: കോവിഡ് രോ​ഗികളിലും വൻ വർദ്ധന: ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 78,610 പുതിയ കോവിഡ് കേസുകൾ

ലണ്ടൻ: യു.കെയിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം 78,610 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഉയർന്ന പ്രതിദിന കേസുകളെക്കാൾ 10,000 കൂടുതലാണ് ഇത്.

ബ്രിട്ടനിലുട നീളം കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിക്കുന്നതിൽ വൻ വർദ്ധനവുണ്ടായതോടെ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറഞ്ഞത് 10 പേരെയെങ്കിലും ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് യുകെയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയിൽ 11 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു.

Top