പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ അഴിമതി ആരോപണം !നി​പ​യെ പ്ര​തി​രോ​ധി​ക്കാന്‍ 550 രൂ​പ​യ്ക്ക് വാങ്ങി, കോവിഡ് തുടക്കമായപ്പോള്‍ വാങ്ങിയത് 1550 രൂപയ്ക്ക്‌ ! കോ​വി​ഡി​നെ മ​റ​യാ​ക്കി വ​ന്‍ ത​ട്ടി​പ്പെ​ന്ന് റിപ്പോർട്ട് !

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ വ​ൻ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം.കോവിഡിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത്​ തീവെട്ടിക്കൊള്ളയാണ്​. പി.പി.ഇ കിറ്റ്​ വാങ്ങുന്ന കാര്യത്തില്‍ അടക്കം വന്‍ ക്രമക്കേടുണ്ട്​. എമര്‍ജന്‍സിയായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ​ഒന്നും നോക്കാതെ വാങ്ങുകയാണ്​ എന്നാണ്​ വിശദീകരണം. നി​പ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി 550 രൂ​പ​യ്ക്ക് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ കെ​എം​എ​സ് സി​എ​ൽ, കോ​വി​ഡ് തു​ട​ക്ക​മാ​യ​തി​നു പി​ന്നാ​ലെ 1550 രൂ​പ​യ്ക്കാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തെ​ന്നുള്ള ഞെട്ടിക്കുഅന്ന ആരോപണങ്ങളും തെളിവുകളുമാണ് പുറത്ത് വന്നിരിക്കുന്നത് .ഏഷ്യാനെറ്റ് ചാ​ന​ൽ ആണ് പിണറായി സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന രേ​ഖ​ക​ളി​ൽ പുറത്ത് വിട്ടിരിക്കുന്നത് .

ക​ന്പ​നി​ക്ക് ഒ​ൻ​പ​ത് കോ​ടി രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​ക​ണ​മെ​ന്നു ഫ​യ​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ 2014 മു​ത​ൽ കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നാ​ണ് പി​പി​ഇ കി​റ്റ് വാ​ങ്ങി​യി​രു​ന്ന​ത്. പ​ക്ഷി​പ്പ​നി ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തും ഈ ​ക​ന്പ​നി​യി​ൽ നി​ന്നു​ള്ള പി​പി​ഇ കി​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 2020 ജ​നു​വ​രി 29നു ​കെ​റോ​ൺ എ​ന്ന ക​ന്പ​നി​യി​ൽ നി​ന്നു 550 രൂ​പ നി​ര​ക്കി​ൽ പി​പി​ഇ കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത് ര​ണ്ട് മാ​സ​ത്തി​നു ശേ​ഷം മാ​ർ​ച്ച് 29നാ​ണ്.അ​തേ​സ​മ​യം, ഇ​തി​ന്‍റെ പി​റ്റേ ദി​വ​സം ത​ന്നെ മ​ഹാ​രാ​ഷ്ട്ര സോ​ളാ​പൂ​ർ കേ​ന്ദ്ര​മാ​യു​ള്ള സാ​ൻ ഫാ​ർ​മ എ​ന്ന ക​ന്പ​നി​ക്ക് 1550 രൂ​പ നി​ര​ക്കി​ൽ പി​പി​ഇ കി​റ്റ് വാ​ങ്ങാ​ൻ ഓ​ർ​ഡ​ർ ന​ൽ​കി​യ​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.
ക​ന്പ​നി​യു​ടെ വി​ലാ​സ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ക​ന്പ​നി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ഈ ​രം​ഗ​ത്ത് ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ക​ന്പ​നി​ക്ക് ഒ​ൻ​പ​ത് കോ​ടി മു​ൻ​കൂ​റാ​യി ന​ൽ​ക​ണ​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ എ​ഴു​തി​യ​തി​ലും എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്ന് 50 ശ​ത​മാ​നം തു​ക അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിപിഇ കിറ്റിൽ വലിയ അഴിമതി നടന്നു എന്ന് യുഡിഎഫ് നേതാവ് എംകെ മുനീർ ആരോപിച്ചിരുന്നു .കോ​വി​ഡി​നെ മ​റ​യാ​ക്കി വ​ന്‍ ത​ട്ടി​പ്പെ​ന്ന് മു​നീ​ര്‍ നിയമസഭയിൽ ആരോപിച്ചിരുന്നു.കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നെ​ന്ന് ആയിരുന്നു അന്ന് എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ ആരോപിച്ചത് . ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന മ​റു​പ​ടി​യു​മാ​യി അന്നത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ രംഗത്ത് വന്നിരുന്നു . നി​യ​മ​സ​ഭ​യി​ല്‍ അ​വി​ശ്വാ​സ ​പ്ര​മേ​യ ച​ര്‍​ച്ച ന​ട​ക്ക​വെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ള്‍ ന​ട​ന്ന​ത്.

കോവിഡിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത്​ തീവെട്ടിക്കൊള്ളയാണ്​. പി.പി.ഇ കിറ്റ്​ വാങ്ങുന്ന കാര്യത്തില്‍ അടക്കം വന്‍ ക്രമക്കേടുണ്ട്​. എമര്‍ജന്‍സിയായതിനാല്‍ ടെണ്ടര്‍ നടപടികള്‍ ​ഒന്നും നോക്കാതെ വാങ്ങുകയാണ്​ എന്നാണ്​ വിശദീകരണം. പുറത്തുനിന്ന്​ ഞാന്‍ എടുത്ത ക്വ​ട്ടേഷന്‍ പ്രകാരം നിങ്ങള്‍ക്ക്​ 300 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ്​ കിട്ടും. എന്നാല്‍, ഇവര്‍ വാങ്ങിയിരിക്കുന്നത്​ ​ 1550 രൂപക്കാണ്​. ഇതെന്താ അഡിഡാസി​െന്‍റയോ പ്യൂമയുടെയോ കമ്ബനിയാണോ പി.പി.ഇ കിറ്റ്​ ഉണ്ടാക്കിയിരിക്കുന്നത്​? അതി​െന്‍റ പിറ്റേന്ന്​ 300 രൂപക്കും വാങ്ങിയതായി രേഖയുണ്ടെന്നും എം.​കെ. മു​നീ​ര്‍ പറഞ്ഞിരുന്നു

ഇ​തി​നു മ​റു​പ​ടിയുമായി അന്നത്തെ ആ​രോ​ഗ്യ​മ​ന്ത്രി ശൈലജയും രംഗത്ത് എത്തിയിരുന്നു , ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ഒ​രു​വി​ധ​ത്തി​ലു​ള്ള അ​ഴി​മ​തി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി മാ​ര്‍​ക്ക​റ്റ് വി​ല​യേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി. കേരളം കൊവിഡിനെ നേരിടാന്‍ ചെലവാക്കിയ ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം ദുര്‍ബലമായ ആരോപണം ഉന്നയിക്കുകയാണ്. അഞ്ചാറ് വര്‍ഷം അവര്‍ പിറകോട്ട് പോയോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ‘പി.പി.ഇ കിറ്റുകളും മാസ്‌കും ശേഖരിക്കുമ്ബോള്‍ കേന്ദ്ര ഏജന്‍സികളായ ഡി.ആര്‍.ഡി.ഒ, സിട്ര തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റോട് കൂടിയേ ശേഖരിക്കാനാകൂ. ശ്രീ എം.കെ മുനീര്‍ പറഞ്ഞത് 300 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടും എന്നിട്ട് 1550 രൂപ ചെലവാക്കി എന്നാണ്. അതിന്റെയെല്ലാം കണക്ക് കൃത്യമായി ചോദ്യം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാം.

‘100 രൂപയ്ക്കും കിട്ടും മാര്‍ക്കറ്റില്‍. പക്ഷെ 100 രൂപയ്ക്ക് കിട്ടുന്ന പി.പി.ഇ കിറ്റ് മേടിച്ച്‌ കൊടുത്താല്‍ അതുകൊണ്ട് വേറെ കാര്യമൊന്നുമുണ്ടാവില്ല എന്നുള്ളതേ ഉള്ളൂ. ഇതിന്റെ ഗുണനിലവാരം പൂര്‍ണ്ണമായിട്ട് നമ്മള്‍ ഉറപ്പുവരുത്തണം. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് ചെലവാക്കിയ ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാൻ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുമ്പോഴാണ് പറത്തിയ ആരോപണവും സർക്കാരിനെതിരെ ഉയരുന്നത് . സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു കഴിഞ്ഞു . വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാൻ പ്രൊഫസര്‍ ആര്‍ ബിന്ദു തയ്യാറായിട്ടില്ല. പിണറായി സർക്കാർ വീഴുമോ എന്ന് കാത്തിരിക്കേണ്ടി വരും

Top