
ന്യുഡൽഹി:എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്.മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു.പാർലമെന്റ് ചേരുന്നതിന് മുൻപാണ് ജനപ്രതിനിധികളിൽ കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതൽ എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കേസുകൾ 90,000 ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 54,00,620 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 86,752 പേർ ഇതുവരെ മരിച്ചു. രോഗ ബാധയുള്ള 10,10,824 പേരാണ് നിലവിൽ രാജ്യത്ത് ഉള്ളത്. രോഗമുക്തി നിരക്ക് 79.68 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനത്തിൽ തുടരുന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു. കൊവിഡ് മരണ നിരക്കും കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.