കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ തിരികെ ലഭിച്ചില്ലെന്ന് പരാതി ;ഹരിപ്പാട് സ്വദേശിനിയുടെ ആറര പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി ആരോപണം

സ്വന്തം ലേഖകൻ

 

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതി.സ്വർണ്ണാഭരണങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട്ഇതുവരെ 5 പരാതികൾ ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണാഭരണങ്ങൾക്ക് പുറമെ മൊബൈൽ ഫോണും പേഴ്‌സും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഏറ്റവും ഒടുവിലായി ഹരിപ്പാട് മുട്ടം സ്വദേശി വത്സലകുമാരി യുടെ ആറര പവന്റെ സ്വർണമാണ് നഷ്ടപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ12 ന് വൈകിട്ടാണ് വത്സലകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഐ.സി യു വിൽ പ്രവേശിപ്പിക്കുമ്പോൾ നാലരപവന്റെ മാല ഉൾപ്പെടെ ഏഴര പവൻ സ്വർണാഭരണങ്ങളാണ് വത്സലകുമാരി ധരിച്ചത്. രോഗം മൂർഛിച്ച വത്സല കുമാരി വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിയ്ക്കുകയായിരുന്നു.

എന്നാൽ വൈകിട്ട് ഏഴേ മുക്കാലോടെ മൃതദേഹം പുറത്തിറക്കിയപ്പോൾ ഒരു പവന്റെ വള മാത്രമാണ് മുറിച്ച നിലയിൽ ബന്ധുക്കൾക്ക് കൈമാറിയത്.

ബന്ധുക്കൾ പലതവണ ആഭരണങ്ങൾ ചോദിച്ചെങ്കിലും പിന്നീട് നൽകാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാർ ഒഴിഞ്ഞു മാറിയതായും ബന്ധുക്കൾ ആരോപിക്കുന്നു. എല്ലാവരും പിപി ഇ കിറ്റ് ഉപയോഗിക്കുന്നതിനാൽ ആശുപത്രി ജീവനക്കാരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Top