ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേർക്കാണ്. 3,645 പേർ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.അതേസമയം വിദേശ നയത്തില്‍ വന്‍ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യ. ചൈനയില്‍ നിന്ന് കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 16 വര്‍ഷത്തിനിടെ ഇന്ത്യ ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണ് നടത്തുന്നത്. സംഭാവനകളും സഹായങ്ങളും ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി സ്വീകരിക്കും. കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ പതറി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രികളിലെ അത്യാവശ്യ ഉപകരണങ്ങള്‍, എന്നിവയുടെ വലിയ ദൗര്‍ലഭ്യം ഇന്ത്യ നേരിടുന്നുണ്ട്. സഹായം സ്വീകരിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ്.
നിലവിൽ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേൽ മരിക്കുന്ന രാജ്യങ്ങിൽ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.അതേസമയം, രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്സിൻ എടുത്തത്. 1,50,86,878 പേർ ഇതുവരെ രോഗമുക്തിയും നേടി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേർക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 39,047 കേസുകളാണ്.