കട്ടപ്പയ്ക്ക് കൊവിഡ്! പ്രിയദർശനും തൃഷയും ചികിത്സയിൽ; സിനിമാ മേഖലയിൽ പിടിമുറുക്കി രോഗം

ചെന്നൈ: ബാഹുബലി താരം കട്ടപ്പയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ സ്ഥിതിആശങ്കാ ജനകമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബാഹുബലിയിൽ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടൻ സത്യരാജിനെ കൊവിഡ് ലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് പൊസിറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സത്യരാജ് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ ലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്ത ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും ആശുപത്രി അധികൃതരോ കുടുംബവുമോ പുറത്തുവിട്ടിട്ടില്ല. 67കാരനായ സത്യരാജ് ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള നടന്മാരിൽ ഒരാളാണ്.

സത്യരാജിന് പുറമേ മലയാളി സംവിധായകൻ പ്രിയദർശനും കൊവിഡ് പൊസിറ്റീവായി. അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരസുന്ദരി തൃഷയും താൻ കൊവിഡ് ബാധിതയാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Top