സ്വന്തം ലേഖകൻ
മലപ്പുറം: കോവിഡ് സ്ഥിരീകരിച്ചിട്ടും ടൗണിലെത്തി പച്ചക്കറിക്കട തുറന്ന വ്യപാരിയെ ആരോഗ്യപ്രവർത്തകട പിടികൂടി. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശിയായ കുന്നത്ത് അഹമ്മദ്കുട്ടിയെയാണ് പൊലീസിന്റെ സഹായത്തോടെ പിടികൂടി ആരോഗ്യ പ്രവർത്തകർ പിടികൂടിയത്.
പിടികൂടിയ അഹമ്മദ്കുട്ടിയെ കരിപ്പൂരിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. കോവിഡ്
ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അഹമ്മദ് കുട്ടി ടെസ്റ്റ് നടത്തിയിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾ കോവിഡ് പോസിറ്റീവായിരുന്നു.
എന്നാൽ ഇതിന് ശേഷം ഇയാൾ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ലാബിൽ ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയെന്നും ഇവയുടെ ഫലം നെഗറ്റീവായതിനെ തുടർന്നാണ് കട തുറന്നതെന്നും അഹമ്മദ് പറയുന്നു.
എന്നാൽ അഹമ്മദ് കോവിഡ് പോസിറ്റീവായിട്ടും അഹമ്മദ് കുട്ടി ജനത്തിരക്കുള്ള ടൗണിൽ എത്തുന്നതായും കട തുറക്കാറുണ്ടെന്നുമുള്ള വിവരം ആരോഗ്യ പ്രവർത്തകരെ അറിയിച്ചത് നാട്ടുകാർ തന്നെയാണെന്നാണ് വിവരം.
ഇതേത്തുടർന്നാണ് പൊലീസും ആരോഗ്യ പ്രവർത്തകരും പൊലീസ് എത്തിയപ്പോൾ അഹമ്മദ് കുട്ടി കടയിലുണ്ടായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്നത് ആദ്യം നിരസിച്ചെങ്കിലും ഇയാൾ പിന്നീട് കീഴടങ്ങുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനും മനഃപൂർവ്വം രോഗം പകർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.