ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിൽ കലാപം.2 പേർ കൊല്ലപ്പെട്ടു.കൊ​ല്ല​പ്പെ​ട്ട​ത് അഖ്‌ലാക് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ

ബുലന്ദ്ഷഹർ: ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഗോരക്ഷാ അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ച അഖ്‌ലാക് ആൾക്കൂട്ടക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥൻ. ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട സുബോധ് കുമാർ സിംഗ് 2015 സെപ്റ്റംബർ 28 മുതൽ അതേവർഷം നവംബർ ഒന്പതുവരെ കേസ് അന്വേഷിച്ചു. അടുത്ത വർഷം മാർച്ചിൽ കുറ്റപത്രം നൽകുന്പോൾ സുബോധ് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇക്കാര്യം യുപി ക്രമസമാധന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാർ സ്ഥിരീകരിച്ചു.ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന കല്ലേറിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരിച്ചത്.

2015 സെപ്റ്റംബർ 28-നാണ് യുപിയിലെ ദാദ്രിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മുഹമ്മദ് അഖ്‌ലാക് (52) കൊല്ലപ്പെടുന്നത്. പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. 19 പേരായിരുന്നു കേസിലെ ആരോപിതർ. എങ്കിലും 15 പേരെ പ്രതിചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ 15 പേർക്കും കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള എൻടിപിസിയിൽ കരാർ ജോലി നൽകി. കേസിൽ മൂന്നു പേർ മാത്രമാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. അഖ് ലാക്കിന്‍റെ കൊലപാതകത്തോടെയാണ് ഇന്ത്യയിൽ ഗോരക്ഷാ പ്രവർത്തനങ്ങൾക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുലന്ദ്ഷഹറിൽ 25 പശുക്കളുടെ ശവം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ആക്രമണത്തിലേക്കും സുബോധിന്‍റെ മരണത്തിലേക്കും നയിച്ചത്. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിലാണ് സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ സുബോധിനു നേരെ ജനക്കൂട്ടം വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുബോധിന്‍റെ മരണത്തിൽ വിശദമായ അന്വേഷണവും പോസ്റ്റ്മോർട്ടവും നടത്തുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വീഡിയോയിൽ കാണുന്ന ആളെ തിരിച്ചറിയാൻ പോലീസ് ശ്രമിക്കുകയാണ്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുബോധിന്‍റെ മരണത്തിനു കാരണമായതെന്നാണ് ഡോക്ടർമാർ അറിയിച്ചത്.AT-UP

തിങ്കളാഴ്ച രാവിലെയാണ് മേഖലയിൽ അക്രമണം ആരംഭിച്ചത്. ഇവിടെ വനമേഖലയിൽ പശുക്കളുടെ ജഡാവശിഷ്ടം തള്ളിയതായിരുന്നു കാരണം. ഉടൻതന്നെ വലതുപക്ഷ സംഘടനാ പ്രവർത്തകർ സംഘടിച്ചെത്തി ഒരു സമുദായത്തിലെ അംഗങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചു റോഡ് തടഞ്ഞു. ഇത് തുറന്നുനൽകാൻ ശ്രമിക്കവെയാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികളുടെ നിയന്ത്രണം അക്രമികളുടെ കൈയിൽ വന്നുചേർന്നു. ചിംഗ്രാവതി പോലീസ് സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടറുകൾ അക്രമികൾ കൈക്കലാക്കി. പോലീസ് പോസ്റ്റ് തീവച്ചു. മോട്ടോർ ബൈക്കുകളും മറ്റു വാഹനങ്ങളും കലാപക്കാർ അഗ്നിക്കിരയാക്കി. ഇതിനിടെയാണ് സുബോധ് സിംഗ് കൊല്ലപ്പെടുന്നത്.

ബുലന്ദ്ഷഹറിൽ മരിച്ച മറ്റൊരാൾ പ്രദേശവാസിയാണ്. ഒരു പൊലീസ് കോൺസ്റ്റബിളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് സുബോധ് കുമാര്‍ മരിച്ചത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള അക്രമത്തിന്റെ ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ‌ ഉള്ള പുരുഷനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം സത്യം പുറത്തുവരുമെന്ന് പൊലീസ് അറിയിച്ചു.ഗോവധം, ആൾക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തിൽ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഗ്രാമത്തിനു പുറത്തുള്ള വനപ്രദേശത്താണ് പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവശിഷ്ടങ്ങളുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. പ്രതിഷേധിക്കുന്നവരെ മാറ്റാനെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി

Top